Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇത് ദുബായുടെ മുഖശ്രീ; അഴിച്ചു മാറ്റിയ പരസ്യ ബോർഡ് ജനങ്ങളുടെ ആവശ്യ പ്രകാരം തിരികെ സ്ഥാപിച്ച് കമ്പനി

ഇത് ദുബായുടെ മുഖശ്രീ; അഴിച്ചു മാറ്റിയ പരസ്യ ബോർഡ് ജനങ്ങളുടെ ആവശ്യ പ്രകാരം തിരികെ സ്ഥാപിച്ച് കമ്പനി

സ്വന്തം ലേഖകൻ

ദുബായ്: ജനങ്ങളുടെ ആവശ്യ പ്രകാരം അഴിച്ചു മാറ്റിയ പരസ്യ ബോർഡ് തിരികെ സ്ഥാപിച്ച് പരസ്യ കമ്പനി. നാലു പതിറ്റാണ്ട് നഗരത്തിന്റെ മുഖമുദ്രയായിരുന്ന ടൊയോട്ട കമ്പനിയുടെ പരസ്യമാണ് തിരികെ സ്ഥാപിച്ചത്. ദുബായുടെ മുഖശ്രീ ആയിരുന്ന ഈ പരസ്യം പുനഃസ്ഥാപിക്കണമെന്ന് ജനം കൂട്ടത്തോടെ ആവശ്യപ്പെട്ടതോടെ അധികൃതർ മുൻകൈ എടുക്കുക ആയിരുന്നു.

നഗരചിത്രങ്ങളിൽ നിറഞ്ഞു നിന്ന ബോർഡ് കാലാവധി കഴിഞ്ഞതോടെ അഴിച്ചു മാറ്റിയതാണ് നഗരവാസികളെ വിഷമിപ്പിച്ചത്. ആദ്യം കെട്ടിട നിർമ്മാതാക്കളെയും പരസ്യക്കാരെയും സമീപിച്ചു കാര്യം പറഞ്ഞു. ഷെയ്ഖ് സായിദ് റോഡിലെ ആദ്യകാല പാർപ്പിട സമുച്ചയമായ നാസർ റാഷിദ് ലൂട്ടാ ബിൽഡിങ്ങിനു മുകളിൽ 1981ൽ സ്ഥാപിച്ച ടൊയോട്ട കമ്പനിയുടെ പരസ്യ ബോർഡാണ് പുനഃസ്ഥാപിച്ചത്. കെട്ടിടത്തിൽ സ്ഥാപനത്തിന്റെ ഷോറൂമോ സർവീസ് സെന്ററോ ഇല്ലാതിരുന്നിട്ടും ആ പാർപ്പിട സമുച്ചയം വാഹന കമ്പനിയുടെ പേരിലാണ് അറിയിപ്പെട്ടത്.

ദുബായ് നഗരത്തിന്റെ ചിത്രങ്ങളിലെല്ലാം ഈ കെട്ടിടവും ബോർഡും തിളങ്ങി നിന്നിരുന്നു. പരസ്യക്കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് 2018ൽ ആണ് അഴിച്ചത്. നഗരത്തിന്റെ മുഖം നഷ്ടപ്പെട്ടപോലെ തോന്നിയെന്നാണ് പഴയ തലമുറയിൽപ്പെട്ടവർ പറയുന്നത്. കെട്ടിടത്തിനു മുകളിലെ ബോർഡ് ദുബായിയുടെ പ്രതീകമായിരുന്നെന്നും അവർ പറഞ്ഞു.

ബുർജ് ഖലീഫയൊക്കെ പ്രതീകമാകുന്നതിന് എത്രയോ നാൾ മുൻപേ ഈ ബോർഡ് നഗരത്തിനു മുഖം നൽകി. ജനങ്ങളുടെ ആവശ്യത്തന് ശക്തി കൂടിയതോടെയാണ് ബോർഡ് പുനഃസ്ഥാപിക്കാൻ കെട്ടിട നിർമ്മാതാക്കളും പരസ്യ കമ്പനിയും തീരുമാനിച്ചത്. പുതിയ രൂപത്തിലും ഭാവത്തിലും പരസ്യ ബോർഡ് വീണ്ടും ഉയരത്തിൽ തെളിഞ്ഞു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP