Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെലവ് ഒരു കോടി 76 ലക്ഷം രൂപ; പത്തനംതിട്ട കലക്ടറുടെ ഔദ്യോഗിക വസതിയുടെ പണി അവസാനഘട്ടത്തിൽ

ചെലവ് ഒരു കോടി 76 ലക്ഷം രൂപ; പത്തനംതിട്ട കലക്ടറുടെ ഔദ്യോഗിക വസതിയുടെ പണി അവസാനഘട്ടത്തിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ജില്ലാകലക്ടർക്ക് കുലശേഖരപതിയിൽ പുതിയ വസതി ഒരുങ്ങുന്നു. ഒരു കോടി 76 ലക്ഷം രൂപ ചെലവിലാണ് പുതിയ വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് കുടുംബങ്ങൾക്കു താമസിക്കാനുള്ള സൗകര്യമുള്ള ഇരുനില വീടാണ് ഒരുക്കിയിരിക്കുന്നത്. സോളർ സംവിധാനം സ്ഥാപിക്കുന്ന പണികളും വൈദ്യുതി കണക്ഷൻ എടുക്കുന്ന നടപടികളും ബാക്കിയുണ്ട്. 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. മാത്യു സി.കുന്നുങ്കൽ ആയിരുന്നു ആദ്യ കലക്ടർ. മുപ്പത്തിയാറാമതു കലക്ടറാണ് ഡോ. ദിവ്യ എസ്.അയ്യർ.

കലക്ടർക്കായി നിർമ്മിക്കുന്ന രണ്ടാമത്തെ ഔദ്യോഗിക വസതിയാണ് കുലശേഖരപതിയിലേത്. ആദ്യം കെട്ടിടം നിർമ്മിച്ചതു നഗരത്തിലെ 30ാം വാർഡായ നന്നുവക്കാടാണ്. വാസ്തുദോഷം ഉണ്ടെന്ന കാരണത്താൽ അതിൽ താമസിക്കാൻ ആരും തയാറായില്ല. എല്ലാ കലക്ടർമാരും വാടക കെട്ടിടത്തിലാണ് താമസിച്ചത്. കാടു കയറി 10 വർഷത്തോളം ഇത് വെറുതെ കിടന്നു. വാർത്തകളിൽ തുടർച്ചയായി സ്ഥാനം പിടിച്ചതോടെ സർക്കാരിനും തലവേദനയായി. അവസാനം ജില്ലാ ഉപഭോക്തൃ കോടതിക്കു കെട്ടിടം കൈമാറി സർക്കാർ തലയൂരുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP