Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിൽ; ബുധനാഴ്ച സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായി കൂടിക്കാഴ്ച

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിൽ; ബുധനാഴ്ച സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായി കൂടിക്കാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെത്തിയ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകി. വ്യവസായമന്ത്രി പി.രാജീവ് അദ്ദേഹത്തെ സ്വീകരിച്ചു. കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യശ്വന്ത് സിൻഹ തിരുവനന്തപുരത്തെത്തിയത്.

യശ്വന്ത് സിൻഹ ബുധനാഴ്ച സംസ്ഥാനത്തെ എംപിമാരും എംഎ‍ൽഎമാരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും യശ്വന്ത് സിൻഹയെയാണ് പിന്തുണക്കുന്നത്.

ഉച്ചക്ക് രണ്ടിന് ഇടതുപക്ഷ എംപിമാരും എംഎ‍ൽഎമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മൂന്നിന് യു.ഡി.എഫ്. എംപിമാരെയും തുടർന്ന് മന്ത്രിമാരെയും കാണും. വൈകീട്ട് നാലിന് പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന് വൈകീട്ട് അഞ്ചിന് ഗാന്ധിഭവനിൽ സ്വീകരണം നൽകും.

ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തിയ യശ്വന്ത് സിൻഹ മാസ്‌കറ്റ് ഹോട്ടലിലാണ് തങ്ങുന്നത്. ബുധനാഴ്ചയും തിരുവനന്തപുരത്ത് തങ്ങുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ ചെന്നൈയിലേക്ക് പോകും. നിർമല സിൻഹ, സുധീന്ദ്ര കുൽകർണി, പ്രണവ് ഝ, രാജേഷ് കുമാർ, രോഹിത് മാജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP