Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ ശിവസേനയുടെ 39 എംഎൽഎമാർ ഉദ്ധവ് താക്കറെ സർക്കാരിന് ഒപ്പം ഇല്ല; സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; നിയമസഭയിൽ വിശ്വാസ വോട്ട് നേടാൻ നിർദ്ദേശിക്കണമെന്ന് ഗവർണറോട് ബിജെപി; നേരിൽ കണ്ട് കത്ത് നൽകി ദേവേന്ദ്ര ഫട്‌നവിസ്; ശിവസേന മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവർത്തിച്ച് വിമത എംഎൽഎമാർ

മഹാരാഷ്ട്രയിൽ ശിവസേനയുടെ 39 എംഎൽഎമാർ ഉദ്ധവ് താക്കറെ സർക്കാരിന് ഒപ്പം ഇല്ല; സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു; നിയമസഭയിൽ വിശ്വാസ വോട്ട് നേടാൻ നിർദ്ദേശിക്കണമെന്ന് ഗവർണറോട് ബിജെപി; നേരിൽ കണ്ട് കത്ത് നൽകി ദേവേന്ദ്ര ഫട്‌നവിസ്; ശിവസേന മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവർത്തിച്ച് വിമത എംഎൽഎമാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും, സഭയിൽ വിശ്വാസ വോട്ടുതേടാൻ ആവശ്യപ്പെടണമെന്നും ഗവർണറോട് ബിജെപി കത്ത് മുഖേന ആവശ്യപ്പെട്ടു. ശിവസേനയുടെ 39 എംഎൽഎമാർക്ക് കോൺഗ്രസ്-എൻസിപി സഖ്യത്തിൽ തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർത്ഥം അവർ സർക്കാരിന് ഒപ്പം ഇല്ലെന്നാണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയോട് വിശ്വാസ വോട്ടെടുപ്പ് തേടാൻ നിർദ്ദേശിക്കണമെന്ന് ഗവർണറെ നേരിൽ കണ്ട് ആവശ്യപ്പെട്ടതെന്ന് ദേവേന്ദ്ര ഫട്‌നവിസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വിമാനത്താവളത്തിൽ നിന്ന് ഫട്‌നാവിസ് നേരേ ഗവർണറുടെ വസതിയിലേക്കാണ് പോയത്. ഗിരീഷ് മഹാജനും, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ, പാർട്ടി അദ്ധ്യക്ഷൻ ജെ പി നഡ്ഡയ്‌ക്കൊപ്പം അരമണിക്കൂറോളം തന്ത്രങ്ങൾ ആലോചിച്ച ശേഷമാണ് ഫട്‌നാവിസ് ഗവർണറെ കാണാൻ മുംബൈക്ക് പുറപ്പെട്ടത്.

ഈയാഴ്ച വിശ്വാസവോട്ട് തേടാൻ ഗവർണർ നിർദ്ദേശിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 17 വിമത എംഎൽഎമാരുടെ അയോഗ്യതാ പ്രശ്‌നത്തിൽ തീരുമാനമെടുക്കും വരെ വിശ്വാസ വോട്ട് അനുവദിക്കരുതെന്നാണ് താക്കറെ പക്ഷം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

അതേസമയം, ശിവസേന മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം വിമത എംഎൽഎമാർ ആവർത്തിച്ചു. ഗുവാഹാത്തിയിൽ നിന്ന് എംഎൽഎമാർ മുംബൈയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് എംഎൽഎമാർ മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ഈ ആഴ്ച തന്നെ മുംബൈയിലേക്ക് തിരിക്കാനാണ് വിമത എംഎൽഎമാരുടെ നീക്കം. മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എംഎൽഎമാർ പറഞ്ഞു. അവിശ്വാസ പ്രമേയത്തിൽ ഉദ്ധവ് താക്കറെയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്ത് ബിജെപിയാണെങ്കിൽ അവരെ പിന്തുണയ്ക്കുമെന്നും വിമത എൺഎൽഎമാർ വ്യക്തമാക്കി.

വിമത എംഎൽഎമാരോട് മുംബൈയിലേക്ക് തിരിച്ചുവരാൻ താക്കറെ വീഡിയോ സന്ദശത്തിൽ ആവശ്യപ്പെട്ടിരുന്നു. ശിവസേന മഹാ വികാസ് അഘാഡി സഖ്യം വിടാതെ തങ്ങളോട് തിരികെവരാൻ എങ്ങനെയാണ് അദ്ദേഹത്തിന് ആവശ്യപ്പെടാനാവുകയെന്ന് വിമത ഗ്രൂപ്പ് വക്താവും മുൻ മന്ത്രിയുമായിരുന്ന ദീപക് കെ സർക്കാർ ചോദിച്ചു. അങ്ങനെയൊരു ആവശ്യത്തിൽ ഒരു യുക്തിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വിമതരായ 40 എംഎൽഎമാർക്ക് ഉദ്ധവ് കത്തയച്ചിരുന്നു. ഗുവഹാത്തിയിൽ ആഡംബരഹോട്ടലിൽ കഴിയുന്ന എംഎൽഎമാർ തങ്ങളുടെ നേതാവായി ഷിൻഡെയെ അവരോധിച്ചതിനും ഭാവി തീരുമാനം കൈക്കൊള്ളുന്നതിന് ഷിൻഡെയെ അധികാരപ്പെടുത്തിയതിനും പിന്നാലെയായിരുന്നു ഇത്. മുംബൈയിലേക്ക് മടങ്ങിയെത്തണമെന്നാണ് ഉദ്ധവ്, വിമതഎംഎൽഎമാരോട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP