Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഞ്ജുവിന് ഇവിടെ മാത്രമല്ല, അങ്ങ് അയർലൻഡിലുമുണ്ട് പിടി'; സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; താരത്തിന് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ; കണ്ട് ഞെട്ടി ഹർദിക് പാണ്ഡ്യ!;വീഡിയോ കാണാം

സഞ്ജുവിന് ഇവിടെ മാത്രമല്ല, അങ്ങ് അയർലൻഡിലുമുണ്ട് പിടി'; സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; താരത്തിന് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ; കണ്ട് ഞെട്ടി ഹർദിക് പാണ്ഡ്യ!;വീഡിയോ കാണാം

സ്പോർട്സ് ഡെസ്ക്

ഡബ്ലിൻ: ആരാധകർ കാത്തിരുന്ന നിമിഷത്തിനായിരുന്നു രണ്ടാം ടി 20 മത്സരം സാക്ഷിയായത്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഉണ്ടെന്ന ക്യാപ്റ്റൻ ഹർദ്ദിക്ക് പാണ്ഡ്യയുടെ പ്രഖ്യാപനം ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. അക്ഷരാർത്ഥത്തിൽ ക്യാപ്റ്റനെപ്പോലും ഞെട്ടിക്കുന്നതായി ആരാധകരുടെ ആർപ്പുവിളി.ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഇന്നത്തെ മത്സരത്തിൽ ടോസിന് ശേഷം ടീമിൽ എന്തെങ്കിലും മാറ്റം ഉണ്ടോയെന്ന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയോട് ചോദിച്ചപ്പോൾ ഗെയ്ക്വാദിന് പകരം സഞ്ജു കളത്തിലറങ്ങുമെന്ന് പറഞ്ഞു. സഞ്ജുവിന്റെ പേര് പറഞ്ഞതും ഗ്രൗണ്ട് മുഴുവൻ ഒരുപോലെ ആർപ്പുവിളിച്ചതുമൊരുമിച്ചായിരുന്നു.

ഇത് കണ്ട് അക്ഷാരാർത്തത്തിൽ ഞെട്ടുകയായിരുന്നു ഹർദിക് പാണ്ഡ്യ. 'ഗ്രൗണ്ടിലെ ഒരുപാട് പേർക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു'' എന്നായിരുന്നു ഹർദിക്ക് പറഞ്ഞത്. വീഡിയോ കാണാം.

 

ആദ്യ മത്സരത്തിലിറങ്ങിയ ഓപ്പണർ ബാറ്റർ ഋതുരാജ് ഗെയ്ക്വാദിന് പകരമാണ് സഞ്ജുവിന് നറുക്കുവീണത്.ഓപ്പണിങ്ങ് പൊസിഷനിലാണ് സഞ്ജു ഇറങ്ങിയിരിക്കുന്നത്. മികച്ച സ്‌കോർ കണ്ടെത്തി താൻ എന്താണെന്ന് എല്ലാവരേയും തെളിയിക്കാനുള്ള പുറപ്പാടിലായിരിക്കും താരം.


കഴിഞ്ഞ മത്സരത്തിൽ താരത്തെ കളിക്കാൻ ഇറക്കിയില്ലായിരുന്നു. ഇതിന്റെ പേരിൽ ധാരാളം പ്രതിഷേധങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.അതേസമയം ഋതുരാജിന് പുറമെ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ആവേശ് ഖാന് പകരം ബർഷൽ പട്ടേലും ചഹലിന് പകരം ബിഷ്ണോയ്യും ടീമിൽ ഇടം നേടി. രാഹുൽ ത്രിപാഠിക്കും അർഷ്ദീപിനും ടീമിൽ ഇടം ലഭിക്കാൻ ഇനിയും കാത്തിരിക്കണം.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസം വിജയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP