Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; വിചാരണ വേളയിൽ സാക്ഷികൾ ഹാജരായില്ല

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; വിചാരണ വേളയിൽ സാക്ഷികൾ ഹാജരായില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിലെ സാക്ഷികളായ ഉമ്മൻ ചാണ്ടിയും ടി.സിദ്ദിഖും കണ്ണൂർ അസി.സെഷൻസ് കോടതിയിൽ ഇന്നലെയും വിചാരണയ്ക്ക് ഹാജരായില്ല. കേസിലെ മറ്റൊരു സാക്ഷിയായ മുൻ ഇരിക്കൂർ എംഎൽഎ കെ.സി ജോസഫും വിചാരണ വേളയിൽ ഹാജരായിട്ടില്ല.

കേസിൽ അൻപതാം സാക്ഷിയായ കണ്ണൂർ സിറ്റി സി. ഐ ബാബു ജോണിനെ ഇന്നലെ ഉച്ചയോടെ കോടതി വിസ്തരിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് സാക്ഷികളായ ഉമ്മൻ ചാണ്ടി, ടി.സിദ്ദിഖ് എന്നിവർ ഹാജരാകാതിരുന്നത്. കണ്ണൂർ ഡി.വൈ. എസ്‌പിയായിരുന്ന പി.സുകുമാരൻ ഉൾപ്പെടെയുള്ള നാലുപേരെ നാളെ വിസ്തരിക്കും.

ഈകേസിൽ ആകെ 160 പ്രതികളാണുള്ളത്. 2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. സോളാർ കേസിൽ കുറ്റാരോപിതനായ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ നഗരത്തിൽ എൽ. ഡി. എഫ് പ്രതിഷേധം നടന്നത്. മുൻ എം. എൽ.എമാർ ഉൾപ്പെടെയുള്ള സി.പി. എം നേതാക്കൾ കേസിലെ പ്രതികളാണ്.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP