Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ കാലം; ഒരുമാസക്കാലത്തെ ചികിത്സയ്ക്ക് ജുലായ് ഒന്നിന് തുടക്കമാകും

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ കാലം; ഒരുമാസക്കാലത്തെ ചികിത്സയ്ക്ക് ജുലായ് ഒന്നിന് തുടക്കമാകും

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി വർഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും. പുന്നത്തൂർ ആനത്താവളത്തിൽ ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂർ ദേവസ്വീ വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് പ്രത്യേകസുഖചികിത്സ.

ആയുർവേദ, അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ആഹാരക്രമമാണിത്. ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. ആന ചികിത്സ വിദഗ്ധരായ ഡോ. കെസി പണിക്കർ, ഡോ. പിബി ഗിരിദാസ് ഡോ. എംഎൻ ദേവൻ നമ്പൂതിരി, ഡോ. ടിഎസ് രാജീവ്, ഡോ. വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ. ഇതിനായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

ഗജപരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ആന സുഖചികിത്സാ പരിപാടിയുടെ ഉദ്ഘാടനം ജൂലായ് 1 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പുന്നത്തൂർ ആനക്കോട്ടയിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ നിർവഹിക്കും. എൻകെ അക്‌ബർ എംഎൽഎ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP