Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ

ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ

അനീഷ് ചെമ്പേരി

കണ്ണൂർ: തലശേരി അതിരൂപതയിലെ വൈദികൻ ഹൈന്ദവാചാര പ്രകാരം വിവാഹിതനായി. 25 വർഷമായി വൈദിക വൃത്തിയും, വൈദിക പഠനവുമായി ജീവിക്കുന്ന ഫാ.മാത്യു മുല്ലപ്പള്ളിലാണ്(40) ക്രൈസ്തവമതം ഉപേക്ഷിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഹൈന്ദവ യുവതിയെ ആണ് മാത്യു മുല്ലപ്പള്ളിൽ വിവാഹം ചെയ്തത്. അച്ചൻ ക്രൈസ്തവ വിശ്വാസം വെടിഞ്ഞത് രൂപതയിലെ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്.

തലശേരി രൂപതയുടെ കീഴിലുള്ള കൂത്തുപറമ്പ്, പൊന്ന്യത്തെ തയ്യൽ പരിശീലന കേന്ദ്രത്തോട് ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു ഫാ.മാത്യു മുല്ലപ്പള്ളി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അച്ചൻ. അങ്ങനെ സൈബർ പ്രണയത്തിലൂടെയാണ് ഈരാറ്റുപേട്ട സ്വദേശിനിയെ ജീവിത പങ്കാളിയായി കണ്ടെത്തിയത്.

മുമ്പ് തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള പൊട്ടൻ പ്ലാവ് സെന്റ് ജോസഫ് ചർച്ചിൽ വൈദികനായിരിക്കെ, വിവാദങ്ങളിൽ പെട്ടതോടെ, മാത്യു മുല്ലപ്പള്ളിൽ എന്ന അനീഷിനെ പൊന്ന്യത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു. 2020 ലായിരുന്നു രൂപതയെ നാണക്കേടിലാക്കിയ വിവാദം ഉണ്ടായത്.

'അദ്ഭുത സിദ്ധികൾ' കാട്ടി വിശ്വാസികളെ അമ്പരിപ്പിച്ചു

ഫാ.മാത്യു മുല്ലപ്പള്ളിൽ  ഒരുവശത്ത് വിശ്വാസികൾക്ക് പ്രിയങ്കരനായിരിക്കെ തന്നെയാണ് വിവാദങ്ങളിലും ചെന്നു പെടുന്നത്. വൈദികനായി സേവനം ചെയ്ത ഇടവകകളിൽ രോഗശാന്തി, സാമ്പത്തിക ക്ലേശങ്ങൾ, ജോലി തടസ്സം, ഭവന നിർമ്മാണം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാർത്ഥന നടത്താറുണ്ടായിരുന്നു. ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും അച്ചന്റെ പ്രാർത്ഥനയാൽ കുലപ്പിച്ച്, കായ്‌പ്പിച്ചിരുന്നു മാത്യു മുല്ലപ്പള്ളിൽ, എന്നും വിശ്വാസികൾ പറഞ്ഞുനടന്നിരുന്നു.

എന്നാൽ, 2020 ജൂണോടെ, പൊട്ടൻ പ്ലാവ് സെന്റ് ജോസഫ് ചർച്ചിൽ വൈദികനായിരിക്കെ, മാത്യു മുല്ലപ്പള്ളിൽ വിവാദ നായകനായി മാറി. ഇടവകയിലെ തന്നെ പോൾ അമ്പാട്ട് എന്ന വ്യക്തിയുമായി ചില വൈദികർ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ്, ഫാ മാത്യു മുല്ലപ്പള്ളിലും വിവാദത്തിൽ പെട്ടത്. പോളുമായുള്ള സംഭാഷണത്തിൽ താൻ സേവനം ചെയ്ത ഇടവകകളിലെ ചില സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ആരോപണത്തിന് പിന്നിൽ, ഇതേ ഇടവകയിലെ മുൻ വൈദികൻ ബിജു പൂത്തോട്ടലിന്റെ കുടിപ്പകയാണെന്ന വിവരവും പുറത്തുവന്നിരുന്നു.

ആരോപണങ്ങളുടെ പിന്നാമ്പുറ കഥകൾ

വൈദികരുടെ അപഥസഞ്ചാര കഥകൾ പുറത്ത് അറിയിച്ച പോൾ അമ്പാട്ടിനെതിരെ, ഇരയായ യുവതി കണ്ണൂർ എസ്‌പി മുൻപാകെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് പോളിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ പോൾ അമ്പാട്ട് മാസങ്ങൾക്ക് ശേഷമാണ് മുൻകൂർ ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയത്. ഈ കേസ് പോൾ അമ്പാട്ടിനെതിരെ യുവതി കൊടുത്തതിന് പിന്നിൽ തലശ്ശേരി രൂപതയുടെ കരങ്ങളുണ്ട് എന്നും ആരോപണം ഉയർന്നിരുന്നു.

വൈദികർ ഉൾപ്പെട്ട വിവാദത്തിൽ പെട്ട യുവതിയെ സഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. പക്ഷേ അധികം വൈകാതെ ഈ യുവതി ഇരിട്ടിയിലുള്ള ഒരുയുവാവിനൊപ്പം ഒളിച്ചോടി. ഒടുവിൽ ഇരിട്ടി പൊലീസിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ വച്ച് ഇവരെ പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു.. ഇപ്പോൾ ഈ വിവാദ കേസിലെ നായകന്മാരിൽ ഒരുവനായ ഫാ. മാത്യു മുല്ലപ്പള്ളിയാണ് രണ്ട് കുട്ടികളുടെ മാതാവായ ഹൈന്ദവ യുവതിയെ വിവാഹം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP