Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങാതെ കിട്ടുന്ന വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ എന്തിന് സമരം? തൊഴിലാളി യൂണിയനുകളുടെ എടുത്തുചാട്ടത്തിൽ ഹൈക്കോടതിക്ക് അതൃപ്തി; പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ്

കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങാതെ കിട്ടുന്ന വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ എന്തിന് സമരം? തൊഴിലാളി യൂണിയനുകളുടെ എടുത്തുചാട്ടത്തിൽ ഹൈക്കോടതിക്ക് അതൃപ്തി; പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ, തൊഴിലാളി യൂണിയനുകൾ സമരം ചെയ്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. ജീവനക്കാരുടെ സമരത്തിൽ യൂണിയനുകൾക്ക് കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മൂഖേന യൂണിയനുകൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ നിർദ്ദേശം. കെഎസ്ആർടിസി നൽകിയ ഉപഹർജിയിലാണ് കോടതി നടപടി.

ഓഫീസ് പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു കെഎസ്ആർടിസിയുടെ ഉപഹർജി. മുടങ്ങാതെ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായാണ് കെ എസ് ആർ ടി സി ജീവനക്കാർ സമരം തുടരുന്നത്. സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സി എം ഡി ഓഫിസിന് മുന്നിൽ മനുഷ്യപ്പൂട്ടിട്ട് സി ഐ ടി യു മാനേജിങ് ഡയറക്ടറായ ബിജു പ്രഭാകറിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഓഫീസിനകത്ത് കയറ്റാതെ ഐ എൻ ടി യു സിയും ഉപരോധ സമരം തുടരുകയാണ്. സിപിഐ അനുകൂല സംഘടനയായ എ ഐ ടി യു സി നാളെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുന്നുണ്ട്.

അതേസമയം സമരം ഒത്തുതീർപ്പാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നാളെ സംഘടനകളുമായി ചർച്ച നടത്തും. സി എം ഡിക്ക് ധനകാര്യ മാനേജ്‌മെന്റിൽ വീഴ്ച വന്നുവെന്നാണ് സി ഐ ടി യു ആരോപിക്കുന്നത്. ഒരു ഉത്തരവാദിത്വവും കാണിക്കാത്ത ആളാണ് സി എം ഡി ആയ ബിജു പ്രഭാകറെന്നും ഇവർ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP