Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്നുകാലി ഫാമിന്റെ മറവിൽ പുകയില ഉൽപന്നങ്ങളുടെ നിർമ്മാണം; ഹാൻസ് നിർമ്മാണ യൂണിറ്റ് പൊലീസ് കണ്ടെത്തി; അന്വേഷണം

കന്നുകാലി ഫാമിന്റെ മറവിൽ പുകയില ഉൽപന്നങ്ങളുടെ നിർമ്മാണം; ഹാൻസ് നിർമ്മാണ യൂണിറ്റ് പൊലീസ് കണ്ടെത്തി; അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്നുകാലി ഫാമിന്റെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ നിർമ്മിച്ചു വിൽപ്പന നടത്തിയിരുന്ന ചെറുകിട ഫാക്ടറി പൊലീസ് കണ്ടെത്തി. ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പോയിരുന്നത് ഇവിടെ നിന്നാണെന്നാണ് പൊലീസ് നിഗമനം.

ചാക്കു കണക്കിന് പുകയില ഉൽപന്നങ്ങൾ. എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ പായ്ക്ക് ചെയ്യാനായി തയാറാക്കിയ കവറുകൾ. ഒപ്പം പായ്ക്കിങ്ങിനായി പ്രത്യേക യന്ത്രവും. ചെറുകിട വ്യവസായ സംരംഭം പോലെയാണ് പുകയില ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചിരുന്നത്.

കുറുവിലങ്ങാട് ടൗണിൽ നിന്ന് കഷ്ടിച്ച് രണ്ടു കിലോ മീറ്റർ മാത്രം ദൂരമേയുള്ളു കാളിയാർ കാവ് എന്ന സ്ഥലത്തേക്ക്. ഇവിടെ ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലായിട്ടായിരുന്നു കഴിഞ്ഞ ആറു മാസത്തിലേറെയായി ലഹരി നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം.

കന്നുകാലി ഫാമിന്റെ മറവിലായിരുന്നു ലഹരി നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. മൂന്ന് ആടുകളും ഒരു പശുവും ഒരു പശുക്കിടാവും ഇവിടെ ഉണ്ടായിരുന്നു. ഫാം നടത്താനെന്ന പേരിലാണ് രണ്ടു പേർ ചേർന്ന് സ്ഥലം വാടകയ്ക്ക് എടുത്തതെന്ന് സ്ഥലം ഉടമ പൊലീസിനെ അറിയിച്ചു.

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഏറ്റുമാനൂർ സ്വദേശി ജഗൻ, ബിപിൻ വർഗീസ് എന്നിവർ ചേർന്നാണ് ലഹരി നിർമ്മാണ യൂണിറ്റ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവർക്കായി അന്വേഷണം തുടങ്ങി. രാത്രി കാലങ്ങളിലായിരുന്നു പായ്ക്കിങ്. പിന്നീട് നാട്ടുകാർക്ക് സംശയമൊന്നും തോന്നാത്ത വിധം കാലിത്തീറ്റ ചാക്കുകളിലാണ് ലഹരി ഉൽപന്നങ്ങൾ പുറത്തേക്ക് കടത്തിയിരുന്നത്.

കോട്ടയം എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡും കുറുവിലങ്ങാട് പൊലീസും ചേർന്നാണ് റെയ്ഡ് സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP