Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏക്‌നാഥ് ഷിൻഡെയും 21 എംഎൽഎമാരും സൂറത്തിലേക്ക് മുങ്ങിയതോടെ ഉദ്ധവ് താക്കറെയുടെ മനസ്സിടിഞ്ഞു; ആത്മവിശ്വാസം നഷ്ടപ്പെട്ട് രാജിക്ക് ഒരുങ്ങിയത് രണ്ടുവട്ടം; ഉപദേശിച്ച് പിന്തിരിപ്പിച്ചത് ശരദ് പവാറെന്നും സൂചന

ഏക്‌നാഥ് ഷിൻഡെയും 21 എംഎൽഎമാരും സൂറത്തിലേക്ക് മുങ്ങിയതോടെ ഉദ്ധവ് താക്കറെയുടെ മനസ്സിടിഞ്ഞു; ആത്മവിശ്വാസം നഷ്ടപ്പെട്ട് രാജിക്ക് ഒരുങ്ങിയത് രണ്ടുവട്ടം; ഉപദേശിച്ച് പിന്തിരിപ്പിച്ചത് ശരദ് പവാറെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശിവസേനയിലെ ആഭ്യന്തര കലാപത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രണ്ടുവട്ടം രാജിക്കൊരുങ്ങി. ഒരുമുതിർന്ന സഖ്യകക്ഷി നേതാവാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. താക്കറെയെ പിന്തിരിപ്പിച്ചത് ആരെന്ന് പറഞ്ഞില്ലെങ്കിലും, അത് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ ആണെന്നാണ് സൂചന.

വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ 21 എംഎൽഎമാരുമായി സൂറത്തിലേക്ക് മുങ്ങിയ സമയത്താണ് (ജൂൺ 21) താക്കറെ രാജിക്ക് ആലോചിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ഫേസ്‌ബുക്ക് ലൈവ് വഴി രാജി പ്രഖ്യാപിക്കാനായിരുന്നു ആദ്യതീരുമാനം. കൂടുതൽ വിമതർ മറുകണ്ടം ചാടാൻ ഒരുങ്ങുന്നു എന്ന തോന്നലാണ് ഉദ്ധവിനെ അതിന് പ്രേരിപ്പിച്ചത്. എന്നാൽ, മഹാവികാസ് അഘാടി സഖ്യത്തിലെ ഏറ്റവും വലിയ നേതാവ് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. തൊട്ടടുത്ത ദിവസവും ഉദ്ധവ് വീണ്ടും രാജിക്ക് ഒരുങ്ങി. ഉദ്യോഗസ്ഥരുടെ യോഗം വരെ ഇതിനായി വിളിച്ചുകൂടി. വീണ്ടും ഉന്നത നേതാവ് ഇടപെട്ട് ഉദ്ധവിനെ പിന്തിരിപ്പിക്കുകയായിരുന്നു.

പൊടുന്നനെ കീഴടങ്ങുന്നതിന് പകരം ശാന്തമായും തന്ത്രപരമായും പ്രശ്‌നത്തെ സമീപിക്കാൻ പവാറാണ് ഉദ്ധവിനെ ഉപദേശിച്ചതെന്നാണ് കരുതുന്നത്. എന്തായാലും, വിമത എംഎൽഎമാർ നേരിട്ടെത്തി തന്റെ രാജി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് ഉദ്ധവ് താക്കറെ ഫേസ്‌ബുക്ക് ലൈവിൽ അന്ന് പറഞ്ഞു. ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം പോയ എംഎൽഎമാരുമായി ഫോണിൽ ബന്ധപ്പെട്ടു. തട്ടിക്കൊണ്ടു പോയെന്നാണ് അവർ പറയുന്നത്. തന്റെ രാജി ആവശ്യപ്പെട്ട് വിമത സംഘത്തിലുള്ള ഒരു എംഎൽഎ എങ്കിലും രംഗത്തെത്തിയാൽ മുഖ്യമന്ത്രി സ്ഥാനവും ഔദ്യോഗിക വസതിയും ഒഴിയുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

എൻസിപി നേതാവ് ശരദ് പവാറും കോൺഗ്രസ് നേതാവ് കമൽനാഥും താൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ല. അതിനു വേണ്ടി ആരോടും യുദ്ധം ചെയ്തിട്ടില്ല. ഭരണപരിചയം ഇല്ലാതെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി എന്നും ഉദ്ധവ് അന്ന് അഭിമാനം കൊണ്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP