Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഭാ ടി വിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സ്വാധീനം പത്താമത്തെ അവതാരത്തിനാണ്! കൂളായി അകത്തു കയറിയില്ലേ... ഇതൊക്കെ നാട്ടുകാര് കാണുന്നതല്ലേ; അനിത പുല്ലയിൽ വിഷയത്തെ പരാമർശിച്ചു വി ഡി സതീശൻ; സഭ ടി വി ഇന്നത്തെ രീതി തുടർന്നാൽ സഭ ടി വി ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷ നേതാവ്

സഭാ ടി വിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സ്വാധീനം പത്താമത്തെ അവതാരത്തിനാണ്! കൂളായി അകത്തു കയറിയില്ലേ... ഇതൊക്കെ നാട്ടുകാര് കാണുന്നതല്ലേ; അനിത പുല്ലയിൽ വിഷയത്തെ പരാമർശിച്ചു വി ഡി സതീശൻ; സഭ ടി വി ഇന്നത്തെ രീതി തുടർന്നാൽ സഭ ടി വി ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനിത പുല്ലയിൽ ലോക കേരള സഭയിൽ നിയമസഭയിൽ കയറിയ വിഷയം പരാമർശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭാ ടി വിയെ കുറിച്ചുള്ളേ ചോദ്യത്തോടു പ്രതികരിക്കവേയാണ് സതീശൻ അനിത പുല്ലയിൽ വിഷയം സതീശൻ പരാമർശിച്ചത്.

ഇത്രയും കാലം സഭാ ടിവി സ്പീക്കർക്ക് വിട്ടു കൊടുത്തേക്കുകയായിരുന്നു. അദ്ദേഹം അത് നടത്തുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇനി സഭാ ടിവിയിൽ ഇപ്പോൾ സ്വാധീനം ആർക്കാണെന്ന് മനസ്സിലായല്ലോ എന്നും സതീശൻ പറഞ്ഞു. പത്താമത്തെ അവതാരത്തിനാണ് ഏറ്റവും കൂടുതൽ സ്വാധീനം. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വലിയ റിങ്‌ടോണൊക്കെ ഇട്ടു കാറിൽ പോകുന്നത്. കൂളായി അകത്തു കയറിയില്ലേ... ഇതൊക്കെ നാട്ടുകാര് കാണുന്നതല്ല. പിണറായി സർക്കാറിന്റെ ദശാവതാരമാണ്. സ്പീക്കറുടെ പരിധിയിൽ ഇരിക്കുന്ന സംഭവമായതു കൊണ്ട് കൂടുതൽ പറയുന്നില്ല. അദ്ദേഹം നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതൈന്നും സതീശൻ വ്യക്തമാക്കി.

സഭ ടി വി ഇന്നത്തെ രീതി തുടർന്നാൽ സഭ ടി വി ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സംപ്രേഷണത്തിനെതിരെ നിലപാടെടുക്കും. മാധ്യമ വിലക്ക് ഏർപ്പെടുത്തിയ ശേഷം പ്രതിപക്ഷ പ്രതിഷേധം സഭ ടിവിയിലൂടെ കാണിക്കാതെ ഭരണപക്ഷത്തെ പ്രതിഷേധം മാത്രം കാണിച്ചു. മാധ്യമ പ്രവർത്തകരെ സഭയിൽ കയറ്റണമെന്നാണ് പ്രതിപക്ഷ അഭിപ്രായമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്ക് മറവി രോഗമാണെന്ന് വി.ഡി സതീശൻ. വാർത്താ സമ്മേളനത്തിൽ പരിഹസിച്ചു. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് പിണറായി വിജയനാണ്. മുഖ്യമന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ നടത്തിയ വാർത്താസമ്മളത്തിലെ പരാമർശങ്ങൾക്കുള്ള മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

എത്രയോ നാളുകൾക്ക് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് മുന്നിലെത്തി. നിയമസഭയിൽ ഇടതുപക്ഷം ചെയ്തത് മുഖ്യമന്ത്രി മറന്നു പോയോ. ഇന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ് ചെയ്തത്. മുൻ നിശ്ചയ പ്രകാരമാണ് മന്ത്രിമാരടക്കം ഇന്ന് പ്രകോപനപരമായി പെരുമാറിയത്. കടക്ക് പുറത്ത്, അങ്ങോട്ട് മാറി നിൽക്ക്, ചെവി ഇങ്ങോട്ട് അടുപ്പിക്ക് എന്ന് മാധ്യമ പ്രവർത്തകനോട് പറഞ്ഞത്, എടോ ഗോപാലകൃഷ്ണ എന്ന് വിളിച്ചത്, ഇതൊക്കെ ആരാണ്? മുഖ്യമന്ത്രി മറന്നു പോയോ? ഇപ്പോൾ മുഖ്യമന്ത്രി നല്ല കുട്ടി ചമയുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട് കിട്ടാതെ, സീൻ മഹസർ തയ്യാറാക്കാതെ എങ്ങനെയാണ് ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസാണെന്ന് പറഞ്ഞതെന്ന് വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞ നിലയ്ക്ക് മനോജ് എബ്രഹാമിന് എങ്ങനെ മാറ്റി റിപ്പോർട്ട് നൽകാൻ കഴിയും. സാക്കിയ ജഫ്രിയെ സോണിയ ഗാന്ധി കണ്ടെന്ന് അവരുടെ മകൻ തന്നെ പറഞ്ഞു, അല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP