Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈവേ 2 വെറുമൊരു പ്രഖ്യാപനമല്ല; കാത്തിരുന്നത് സുരേഷ്‌ഗോപിയുടെ മടങ്ങിവരവിനായി; ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ; ഹൈവേയ യുവതലമുറ പോലും ഇഷ്ടപ്പെടുന്നുവെന്നത് അമ്പരിപ്പിക്കുന്നുവെന്നും ജയരാജ്

ഹൈവേ 2 വെറുമൊരു പ്രഖ്യാപനമല്ല; കാത്തിരുന്നത് സുരേഷ്‌ഗോപിയുടെ മടങ്ങിവരവിനായി; ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ; ഹൈവേയ യുവതലമുറ പോലും ഇഷ്ടപ്പെടുന്നുവെന്നത് അമ്പരിപ്പിക്കുന്നുവെന്നും ജയരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപി വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയാണ്.നിരവധി പ്രൊജക്ടുകളാണ് സുരേഷ്‌ഗോപിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.ഇതിൽ സുരേഷ് ഗോപിയുടെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആകാംഷയോടെ കേട്ട പ്രഖ്യാപനമാണ് പിറന്നാളിന്റെ ഭാഗമായി സംവിധായകൻ ജയരാജ് നടത്തിയത്.സുരേഷ് ഗോപി ജയരാജ് കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഹൈവേയുടെ രണ്ടാംഭാഗം വരുന്നുവെന്നായിരുന്നു പ്രഖ്യാപനം.ചിത്രത്തിന്റെതായി ഒരു ടൈറ്റിൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.എന്നാൽ കൂടുതലൊന്നും ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല.

എന്നാലിപ്പോഴിത ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സവിധായകൻ ജയരാജ്.ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.ഹൈവേ 2 എന്ന പ്രോജക്ട് പെട്ടെന്നുണ്ടായ തീരുമാനമായിരുന്നില്ലെന്ന് സംവിധായകൻ ജയരാജ്. 27 വർഷം മുൻപ് റിലീസ് ചെയ്ത 'ഹൈവേ'യുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് കുറേനാളായുള്ള ആഗ്രഹമാണ്. സുരേഷ് ഗോപിയുടെ തിരക്കുകൾ ഒഴിയാൻ കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമാണ് അത് പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യമെന്നു തോന്നിയതുകൊണ്ടാണ് അന്ന് പ്രഖ്യാപിച്ചതെന്നും ജയരാജ് പറയുന്നു.

സംവിധായകൻ ജയരാജിന്റെ വാക്കുകൾ:

27 വർഷം മുൻപ് സുരേഷ് ഗോപിയെ നായകനാക്കി ഞാൻ ചെയ്ത മിസ്റ്ററി ത്രില്ലർ ആയിരുന്നു ഹൈവേ. അതിന്റെ രണ്ടാംഭാഗം ചെയ്യണമെന്ന് വളരെ മുൻപേ തീരുമാനിച്ചതാണ്. തിരക്കഥ എഴുതി പൂർത്തിയാക്കി വച്ചിരിക്കുകയായിരുന്നു. സുരേഷ് ഗോപി രാഷ്ട്രീയ തിരക്കുകളൊഴിഞ്ഞ് സിനിമയിലേക്കു തിരിച്ചുവരുന്നതു കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. ഇപ്പോൾ അദ്ദേഹം വീണ്ടും സിനിമകൾ ചെയ്തു തുടങ്ങി. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം തന്നെയാണ് ഹൈവേ 2 പ്രഖ്യാപിക്കാൻ ഏറ്റവും നല്ലതെന്നു തോന്നി.

ഹൈവേയിൽ അഭിനയിച്ച താരങ്ങളിൽ സുരേഷ് ഗോപിയെ മാത്രമേ പുതിയ സിനിമയ്ക്കു വേണ്ടി ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളൂ. ഏതൊക്കെ പഴയ താരങ്ങളും അണിയറപ്രവർത്തകരും പുതിയ സിനിമയിൽ ഉണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. ഹൈവേയുടെ കഥ ഞാനും തിരക്കഥ സാബ് ജോണുമാണ് എഴുതിയത്. ഇക്കുറി കഥയും തിരക്കഥയും എന്റേതു തന്നെയാണ്. ഈ അടുത്ത ദിവസങ്ങളിലാണ് ഈ ചിത്രം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. പാൻ ഇന്ത്യൻ ഫോക്കസ് ആണ് ഉദ്ദേശിക്കുന്നത്. ഹൈവേയെക്കാൾ കുറച്ചുകൂടി വൈഡർ ക്യാൻവാസ് ആയിരിക്കും. ടെക്നിക്കലി അപ്‌ഡേറ്റഡ് ആയ സിനിമയായിരിക്കും ഹൈവേ 2.

 

ഹൈവേ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനു ശേഷം കിട്ടുന്ന പ്രതികരണങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുകയാണ്. ഞാനും സുരേഷ് ഗോപിയും അതേപ്പറ്റി ചർച്ച ചെയ്യുകയായിരുന്നു. ഹൈവേ പ്രേക്ഷകർ ഇന്നും ആരാധിക്കുന്ന ചിത്രമാണെന്ന് ഇപ്പോഴാണു ബോധ്യമായത്. ആ കാലഘട്ടത്തേക്കാൾ മുന്നേ സഞ്ചരിച്ച സിനിമയായിരുന്നു ഹൈവേ. ഇന്നത്തെക്കാലത്ത് സിനിമകളെല്ലാം മികച്ച സാങ്കേതികത ഉള്ളവയാണ്.

ഹൈവേ 2 വും വ്യത്യസ്തത പുലർത്തണമെന്നാണ് ആഗ്രഹം. ഇന്നത്തെ പുതിയ തലമുറ പോലും ഹൈവേ ഇഷ്ടപ്പെടുന്നു എന്നാണ് പ്രതികരണങ്ങളിൽനിന്നു മനസ്സിലാകുന്നത്. പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം കൂട്ടുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത വിധത്തിലുള്ള ഒരു മേക്കിങ് ആയിരിക്കും ഹൈവേ 2. വരുന്ന ആഴ്ചകളിൽ കാസ്റ്റിങ് പൂർത്തിയാക്കി ഓഗസ്റ്റിൽ ചിത്രീകരണം തുടങ്ങണമെന്നാണ് കരുതുന്നത്. കൂടുതൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP