Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞങ്ങൾ ഉപഭോക്താക്കളുടെ അഭിപ്രായത്തെ മാനിക്കുന്നു; നിയമപരമായ അഭ്യർത്ഥനകൾ ഉണ്ടായാൽ അക്കൗണ്ട് ഉടമകളെ അറിയിക്കുന്നതാണ് രീതി; റാണ അയ്യൂബിന്റെ അക്കൗണ്ട് തടഞ്ഞുവച്ചതിൽ ട്വിറ്ററിന്റെ മറുപടി; നടപടി ഐടി ആക്ട് പ്രകാരമെന്നും വിശദീകരണം

ഞങ്ങൾ ഉപഭോക്താക്കളുടെ അഭിപ്രായത്തെ മാനിക്കുന്നു; നിയമപരമായ അഭ്യർത്ഥനകൾ ഉണ്ടായാൽ അക്കൗണ്ട് ഉടമകളെ അറിയിക്കുന്നതാണ് രീതി; റാണ അയ്യൂബിന്റെ അക്കൗണ്ട് തടഞ്ഞുവച്ചതിൽ ട്വിറ്ററിന്റെ മറുപടി; നടപടി ഐടി ആക്ട് പ്രകാരമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാധ്യമപ്രവർത്തക റാണ അയ്യൂബിന്റെ അക്കൗണ്ട് തടഞ്ഞുവച്ച സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ. അധികാരകേന്ദ്രങ്ങളിൽനിന്ന് നിയമപരമായ അഭ്യർത്ഥനകൾ വന്നാൽ ട്വിറ്റർ അക്കൗണ്ട് ഹോൾഡർമാരെ അറിയിക്കുകയെന്നതാണു ഞങ്ങളുടെ നയമെന്നായിരുന്നു മറുപടി.ഐടി ആക്ട് പ്രകാരമാണു നടപടിയെന്നു ട്വിറ്റർ അറിയിച്ചതായി റാണ അയ്യൂബ് വ്യക്തമാക്കി.

അക്കൗണ്ട് തടഞ്ഞുവെന്ന നോട്ടീസിന് പിന്നാലെ 'ഹലോ ട്വിറ്റർ, ശരിക്കും എന്താണിത്?' എന്നായിരുന്നു റാണ അയ്യൂബ് കുറിച്ചത്. ട്വിറ്ററിൽ നിന്ന് ഞായറാഴ്ച ലഭിച്ച നോട്ടിസും ഉൾപ്പടെയായിരുന്നു അവർ പുറത്തുവിട്ടു.

'ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നവരുടെ നിലപാടുകളെ ബഹുമാനിക്കുന്നു. എന്നാൽ അധികാരകേന്ദ്രങ്ങളിൽനിന്ന് നിയമപരമായ അഭ്യർത്ഥനകൾ വന്നാൽ ട്വിറ്റർ അക്കൗണ്ട് ഹോൾഡർമാരെ അറിയിക്കുകയെന്നതാണു ഞങ്ങളുടെ നയം.' ട്വിറ്റർ നോട്ടിസിൽ പറയുന്നു. ഈ നടപടികളുടെ ഭാഗമായാണ് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ട്വിറ്റർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP