Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തർക്കം ഡോളർ കടത്തിനെ ചൊല്ലി; ആദ്യം സഹോദരനെ ബന്ദിയാക്കി; അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗൾഫിൽ നിന്നും സിദ്ദിഖിനെ നാട്ടിലെത്തിച്ചു; പ്രവാസിയുടെ കൊലയ്ക്ക് പിന്നിൽ 10 അംഗ സംഘമെന്ന് പൊലീസ്; ശരീരത്തിൽ കുത്തേറ്റതിന്റെയും പാടുകൾ; സഹോദരൻ ഗുരുതരാവസ്ഥയിൽ

തർക്കം ഡോളർ കടത്തിനെ ചൊല്ലി; ആദ്യം സഹോദരനെ ബന്ദിയാക്കി; അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗൾഫിൽ നിന്നും സിദ്ദിഖിനെ നാട്ടിലെത്തിച്ചു; പ്രവാസിയുടെ കൊലയ്ക്ക് പിന്നിൽ 10 അംഗ സംഘമെന്ന് പൊലീസ്; ശരീരത്തിൽ കുത്തേറ്റതിന്റെയും പാടുകൾ; സഹോദരൻ ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാസർകോട് കുമ്പളയിൽ പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. പത്തംഗ സംഘമെന്ന് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നത്. അക്രമി സംഘത്തിൽ പെട്ട റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും തട്ടിക്കൊണ്ടു പോവുകയും ഇവരെ തടവിൽ വെച്ച് സിദ്ദിഖിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിക്കുകയുമാണ് ചെയ്തത്. സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ സംഘം കൊണ്ടുപോയത്. പിന്നാലെ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുത്തേറ്റതിന്റെയും മർദനത്തിന്റേയും പാടുകൾ സിദ്ദിഖിന്റെ ശരീരത്തിലുണ്ട്. സിദ്ദിഖിന്റെ സഹോദരൻ ഗുരുതരാവസ്ഥയിലാണ്. ഇയാളേയും സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. കുമ്പള പൊലീസ് മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ട്. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. ഇയാൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. കുമ്പള പൊലീസ് ഞായറാഴ്ച തന്നെ മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരി എവിടെയെന്ന് ഇപ്പോഴും വ്യക്തമല്ല.

സംഭവത്തിൽ കാസർഗകൊട് ഡിവൈഎസ്‌പി പി ബാലകൃഷ്ണനെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കയാണ്. ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവർ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്. മൃതദേഹം പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡിവൈഎസ്‌പി. പി ബാലകൃഷ്ണൻ നായർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP