Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചികിത്സയുടെ പേരിൽ എത്തിച്ചത് ബംഗളുരുവിലെ ആഭിചാര കേന്ദ്രത്തിൽ; തിരുമ്മാനെന്ന പേരിൽ മന്ത്രവാദ രീതിയിൽ ആംഗ്യങ്ങൾ കാണിച്ചു സ്ഥാപന ഉടമ മോശമായി സ്പർശിച്ചു; ഈ ദുരനുഭവം മഠത്തിൽ പറഞ്ഞപ്പോൾ തന്നെ ഭ്രാന്തിയാക്കി ചിത്രീകരിച്ചു ആശുപത്രിയിലാക്കി; ഇപ്പോൾ മഠത്തിന് പുറംതള്ളി അവഗണന; സെന്റ് റോസെല്ല മഠത്തിലെ പീഡനാനുഭവം മറുനാടനോട് പറഞ്ഞു സിസ്റ്റർ എൽസീന

ചികിത്സയുടെ പേരിൽ എത്തിച്ചത് ബംഗളുരുവിലെ ആഭിചാര കേന്ദ്രത്തിൽ; തിരുമ്മാനെന്ന പേരിൽ മന്ത്രവാദ രീതിയിൽ ആംഗ്യങ്ങൾ കാണിച്ചു സ്ഥാപന ഉടമ മോശമായി സ്പർശിച്ചു; ഈ ദുരനുഭവം മഠത്തിൽ പറഞ്ഞപ്പോൾ തന്നെ ഭ്രാന്തിയാക്കി ചിത്രീകരിച്ചു ആശുപത്രിയിലാക്കി; ഇപ്പോൾ മഠത്തിന് പുറംതള്ളി അവഗണന; സെന്റ് റോസെല്ല മഠത്തിലെ പീഡനാനുഭവം മറുനാടനോട് പറഞ്ഞു സിസ്റ്റർ എൽസീന

അനീഷ് ചെമ്പേരി

മൈസുരു: ലത്തീൻ സഭയുടെ ഭാഗമായി മൈസൂരിൽ സ്ഥിതി ചെയ്യുന്ന സെന്റ് റോസെല്ല മഠത്തിനെതിരെ കുറച്ചു കാലം മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടു ഒരു കന്യാസ്ത്രീ രംഗത്തുവരികയുണ്ടായി. സിസ്റ്റർ എൽസീന എന്ന കന്യാസ്ത്രീയുടെ പരാതിയിൽ തുടർനടപടികൾ കാര്യമായി ഉണ്ടായതുമില്ല. ഗുരുതരമായ ആരോപണങ്ങളാണ് സിസ്റ്റർ മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിലും ഉന്നയിച്ചത്. എന്നാൽ മഠത്തിലെ പീഡനങ്ങൾക്ക് ഇരയായ കന്യാസ്ത്രീക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല.

മഠത്തിനെതിരെ പരാതി നൽകിയതോടെ പഠിക്ക് പുറത്തായ സിസ്റ്റർ എൽസീനക്ക് ഇപ്പോൾ അന്തിയുറങ്ങാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. 25 വർഷമായി സഭാംഗമായിരുന്ന സിസ്റ്റർ എൽസീന ഇന്ന് മൈസൂരുവിൽ ബന്ധക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താണ് കഴിഞ്ഞു പോകുന്നത്. കള്ളപ്രചാരണങ്ങളിലൂടെ മാനസികരോഗിയാണെന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും താൻ പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞാൽ തിരുവസ്ത്രം ഉപേക്ഷിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി സിസ്റ്റർ എൽസീന മഠത്തിന് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ, മഠത്തിലെ കൊള്ളരുതായ്മകൾ പുറത്തു പറഞ്ഞു എന്ന കാരണത്താൽ ഇവർ ഇപ്പോൾ ക്രൂശിക്കപ്പെടുകയാണ്.

ലത്തീൻ സഭയ്ക്കും സെന്റ് റോസെല്ല മഠത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന സിസ്റ്റർ എൽസീന മൈസൂരിലെത്തിയ മറുനാടൻ മലയാളിയോട് പറഞ്ഞതും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സത്യം വെളിപ്പെടുത്തിയതിന് തന്നെ ഭ്രാന്തിയായി ചിത്രീകരിക്കുകയായിരുന്നു സഭാ അധികൃതരെന്നാണ് എൽസീന വ്യക്തമാക്കിയത്. സ്വന്തമായി വീടുപോലുമില്ലാത്ത തന്നെ സഭ പുറംതള്ളിയെന്നതാണ് ഇവരെ അലട്ടുന്ന കാര്യം.

തന്നെ ബംഗളുരുവിലെ ആഭിചാര കേന്ദ്രത്തിൽ എത്തിച്ചുവെന്നാണ് സിസ്റ്റർ മറുനാടനോട് വെളിപ്പെടുത്തിയത്. 25 വർഷത്തെ സന്യസ്ഥ ജീവിതത്തിനിടയിൽ കൂടുതൽ വർഷവും സിസ്റ്റർ സേവനം ചെയ്തത് ബധിതരും മൂകരുമായ കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. ആ സമയം ഒന്നും താനൊരു മനോരോഗിയാന്ന് ആരും പറഞ്ഞില്ല. താൻ വ്രതമെടുത്ത കന്യത്വം ബാംഗളൂർ കേന്ദ്രമായി സഭയ്ക്കുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ആഭിചാര കേന്ദ്രത്തിൽ വച്ച് നഷ്ടപ്പെടും എന്ന ഘട്ടത്തിലാണ് താൻ പ്രതികരിച്ചതും പരാതി നൽകിയതെന്നുമാണ് കന്യാസ്ത്രീ പറയുന്നത്.

ചികിത്സയെന്ന് പറഞ്ഞാണ് തന്നെ ബംഗളുരുവിൽ ഒരു മലയാളിയായ ഡോ. രാജേഷ് നടത്തുന്ന കേന്ദ്രത്തിൽ തന്നെ എത്തിച്ചത്. ഇവിടെ വെച്ചു ആഭിചാര ക്രിയയാണ് നടന്നു പോന്നിരുന്നത്. ചികിത്സയുടെ പേരിൽ ലൈംഗിക അതിക്രമ ശ്രമമാണ് ഉണ്ടായതെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. തിരുമ്മൽ ചികിത്സയെന്ന് പറഞ്ഞ നഗ്‌നയായി കിടത്തി കൈകൾ കൊണ്ട് മന്ത്രം ജപിക്കും പോലെ പെരുമാറുകയും മോശമായി സ്പർശിക്കുകയും ചെയ്തതായി കന്യാസ്ത്രി ആരോപിച്ചു. മോശം സ്പർശനമായതു കൊണ്ടാണ് താൻ പ്രതികരിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ താൻ സഭയുടെയും മഠത്തിന്റെയും നോട്ടപ്പുള്ളിയായെന്നും അവർ പറഞ്ഞു.

ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചയാൾക്കെതിരെ നൽകിയ പരാതി പോലും സമ്മർദ്ദത്തെ തുടർന്ന് ഇവർക്ക് പിൻവലിക്കേണ്ടി വന്നു. സിസ്റ്ററിനോടുള്ള പക തീർക്കാൻ സിസ്റ്റർ സംരക്ഷിച്ചിരുന്ന മൂക, ബധിര കുഞ്ഞുങ്ങളെ വൈദികരും മറ്റ് സിസ്റ്റേഴ്സും ഉപദ്രവിച്ചിരുന്നതായും സിസ്റ്റർ മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ന് മൈസൂറിൽ തെരുവിലൂടെ താൻ വളർത്തിയ ബധിതരും, മൂകരുമായ മക്കളുടെ വീടുകളിൽ നിന്ന് നൽകുന്ന ഭക്ഷണവും കഴിച്ചാണ് ഇവർ ജീവിതം മുന്നോട്ടു നീക്കുന്നത്.

മഠത്തിലെ ദുരനുഭവങ്ങൾക്കെതിരെ ആദ്യം സഭയിലെ മേലധികാരികൾക്കാണ് ഇവർ പരാതി നൽകിയത്. എന്നാൽ, ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമാല്ല, ഇതിന്റെ പേരിൽ ഈ സഹോദരിയോടുള്ള പ്രതികാര നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ ഇവർ വനിതാ കമ്മീഷന് പരാതി നൽകി., ഇതറിഞ്ഞ സഭാ നേതൃത്വം ഈ സഹോദരിയെ മാനസിക രോഗിയായി ചിത്രീകരിച്ചു, ബലമായി ഗുണ്ടകളെ ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ച് സഭയുടെ കീഴിൽ തന്നെയുള്ള മാനസിക രോഗസ്പത്രിയിൽ തടങ്കലിൽ ഇടുകയാിരുന്നു.

തനിക്ക് നേരിടേണ്ടി വരുന്ന പീഡാസഹനം മുൻകൂട്ടി മനസ്സിലാക്കിയ കന്യാസ്ത്രീ തന്റെ സഹോദര പുത്രനോട് തന്നെ ഫോൺ വിളിച്ചിട്ട് കിട്ടിയില്ലാ എങ്കിൽ ബൽത്തങ്ങാടിയിലുള്ള തന്റെ പിതാവിനെ വിവരം അറിയിക്കണം എന്ന് മുൻകൂട്ടി നിർദ്ദേശിച്ചിരുന്നു. ഇത്രയ്ക്ക്ും ശത്രുത മഠത്തിലുള്ളവർക്ക് തന്നോടുണ്ടെന്ന് സിസ്റ്റർ എൽസീനക്ക് അറിവുണ്ടായിരുന്നു. ഇത് പ്രകാരം സഹോദര പുത്രൻ മെൽവിൻ സിസ്റ്ററിന്റെ ബൽത്തങ്ങാടിയിലുള്ള ചാച്ചനെ വിവരമറിയിച്ചു. തുടർന്ന് മകളെ കാണാനില്ല എന്ന് പിതാവ് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭ്രാന്താസ്പത്രിയിൽ നിന്നും പൊലീസിന്റെ സഹായത്തോടെയാണ് തന്നെ മോചിപ്പിച്ചതെന്നും എൽസീന വ്യക്തമാക്കി.

മാരകമായ മരുന്നുകൾ ശരീരത്തിൽ ഏൽപ്പിച്ചതിനാൽ ആരോഗ്യസ്ഥിതി ഇതിനോടകം മോശമായിരുന്നു. തുടർന്ന് മൈസൂറിലുള്ള മറ്റൊരാസ്പത്രിയിൽ ചികിത്സയിൽ കഴിയവേയാണ് തന്റെ നിസ്സാഹായവസ്ഥ അവർ പുറംലോകത്തെ അറിയിച്ചത്. ഇതോടെ മാധ്യമങ്ങളിൽ വാർത്തയായി. തുടർന്ന് സെന്റ് റോസെല്ല മഠത്തിനെതിരായ സിസ്റ്റർ എൽസീനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺവെന്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് കൊണ്ടു പോയിട്ടുണ്ട്. തുടർന്ന് കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഠത്തിലെ അഴിമതിക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദിച്ച സിസ്റ്റർ എൽസീനയെ ക്രൂരമായി മർദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതിൽ കൃത്യമായ തെളിവില്ലെന്ന നിലപാടായിരുന്നു മൈസൂരു പൊലീസ് നേരത്തെ സ്വീകരിച്ചത്.

മർദ്ദനമേറ്റതിന്റെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടക്കത്തിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വാർത്തയായതോടെയാണ് പൊലീസ് തുടർ നടപടി സ്വീകരിക്കാനാരംഭിച്ചത്. സെന്റ് റോസെല്ലാ കോൺവെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റർ എൽസീന പൊലീസിന് നൽകിയ പരാതിയിൽ ഉന്നയിച്ചത്. കോൺവെന്റിലെ അനീതി ചൂണ്ടികാട്ടിയതിന് ക്രൂരമായി മർദ്ദിച്ചെന്നും മാനസിക രോഗിയായി ചിത്രീകരിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നും സിസ്റ്റർ ആരോപിച്ചു. നാല് ദിവസമാണ് മൈസൂരുവിലെ മാനസികാരോഗ്യ ആശുപത്രിയിൽ കഴിയേണ്ടിവന്നത്. പുരുഷന്മാരെത്തി മഠത്തിൽവച്ച് അക്രമിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റർ മേരി എൽസീന വ്യക്താക്കിയിരുന്നു.

മഠത്തിലെ പുരോഹിതരുടെ സാന്നിദ്ധ്യവും മൂക ബധിര കൂട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്തതിനുമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്നാണ് എൽസീന പറയുന്നത്. എന്നാൽ സിസ്റ്റർ എൽസീനയ്ക്ക് മാനസികപ്രശ്നമാണെന്നും ഇനി തിരിച്ചെടുക്കില്ലെന്നുമാണ് കോൺവെന്റിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP