Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിപക്ഷ പ്രതിഷേധം കാണാത്ത സഭാ ടിവി; മുദ്രാവാക്യം വിളികളും ബാനറുകളും കാട്ടി പ്രതിഷേധിക്കുമ്പോൾ സഭാ ടിവിയിൽ കണ്ടത് ഭരണ പക്ഷ മുഖങ്ങൾ മാത്രം; കറുപ്പ് ഷർട്ടിട്ടെത്തി സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; നിയമസഭയിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യ കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവങ്ങൾ; ഇത് സിനിമയെ വെല്ലും തിരക്കഥ; പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു

പ്രതിപക്ഷ പ്രതിഷേധം കാണാത്ത സഭാ ടിവി; മുദ്രാവാക്യം വിളികളും ബാനറുകളും കാട്ടി പ്രതിഷേധിക്കുമ്പോൾ സഭാ ടിവിയിൽ കണ്ടത് ഭരണ പക്ഷ മുഖങ്ങൾ മാത്രം; കറുപ്പ് ഷർട്ടിട്ടെത്തി സഭയ്ക്കുള്ളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; നിയമസഭയിൽ സംഭവിക്കുന്നതെല്ലാം ജനാധിപത്യ കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത സംഭവങ്ങൾ; ഇത് സിനിമയെ വെല്ലും തിരക്കഥ; പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. വിവാദ വിഷയങ്ങൾ കത്തിനിൽക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നൽകിയത്.

കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളിൽ പലരും സഭയിൽ എത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതിനാൽ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇത് തന്നെയാണ് ഭരണപക്ഷവും പ്രതീക്ഷിച്ചത്. 1997ൽ പുറത്തിറങ്ങിയ ഇരുപതാംനൂറ്റാണ്ട് എന്ന രാഷ്ട്രീയ ത്രില്ലറിൽ എസ് എൻ സ്വാമി ഒരുക്കിയതിനേക്കാൾ വലിയ തിരക്കഥയാണ് ഇന്ന് നിയമസഭയിൽ എത്തിയത്. മാധ്യമങ്ങളേയും സഭ കാണിക്കാതെ തടഞ്ഞു. ഒന്നും പുറത്തറിയാതിരിക്കാനുള്ള കരുതൽ.

അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തിൽ വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നു. മാധ്യമങ്ങൾക്ക് കടത്ത നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി പുറത്തുവിടരുതെന്ന് നിർദ്ദേശമുണ്ട്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങളൊന്നും സഭാ ടിവിയും നൽകിയില്ല. ഫാസിസ്റ്റുകൾ ഭരിച്ചാൽ നാട് എങ്ങോട്ട് പോകുമെന്നതിന്റെ സൂചനകളാണ് ഈ ഇടപെടലിൽ എല്ലാം നിറഞ്ഞത്. സിപിഎം സമ്മേളനങ്ങൾക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാറില്ല. അതു പോലെ നിയമസഭയിലും ഇനി മാധ്യമ പ്രവർത്തകർ മീഡിയാ റൂമിൽ ഇരിക്കേണ്ടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം. നിലവിൽ പ്രസ് ഗാലറിയിൽ മാധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ട്. ദൃശ്യങ്ങളും ഫോട്ടോകളും എടുക്കുന്നതിനാണ് വിലക്ക്.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിന് പുറമേ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ബഫർ സോൺ വിവാദവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ചർച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഇതൊന്നും സർക്കാർ ആഗ്രഹിക്കുന്നില്ല. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയും ഭാര്യയും മകളുമാണ് പ്രതിസ്ഥാനത്തുള്ളത്. അതു ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭ ചേരുന്നതിന് തൊട്ടു മുമ്പ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന വാദം ശക്തമാക്കുന്നതാണ് നിയമസഭയിൽ കണ്ടതെല്ലാം. സഭാ ടിവിയെ സമർത്ഥമായി അതിന് ഉപയോഗിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം.

നേരത്തെ ചോദ്യോത്തര വേളയിൽ ടിവി ചാനലുകൾക്ക് ദൃശ്യങ്ങൾ എടുക്കാൻ അവസരമുണ്ടായിരുന്നു. സഭ തുടങ്ങുന്നത് ചോദ്യോത്തര വേളയുമായാണ്. കോവിഡ് കാലത്ത് ഇതിന് നിയന്ത്രണം വന്നു. ഇതോടെ സഭാ ടിവിയിൽ നിന്ന് എല്ലാ ദൃശ്യവും ചാനലുകൾ എടുത്തു. കോവിഡ് നിയന്ത്രണം കുറയുന്ന സാഹചര്യത്തിൽ ദൃശ്യങ്ങൾ എടുക്കാൻ ചാനലുകളെ പ്രവേശിപ്പിക്കണമെന്ന് പത്രക്കാരും പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടു. അത് നടക്കുമെന്നാണ് കരുതിയത്. എന്നാൽ ഇന്നും ആരേയും കയറ്റി വിട്ടില്ല. പ്രസ് ഗാലറിയിൽ പത്രക്കാരുണ്ട്. അവർ കണ്ട് വാർത്ത റിപ്പോർട്ട് ചെയ്യണം. പ്രതിപക്ഷത്തിന്റെ ബഹളവും കറുത്ത ഷർട്ടിടലുമൊന്നും പുറത്ത് വരില്ലെന്ന് മാത്രം.

ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി കാട്ടിയില്ല. ഇതോടെ പ്രതിപക്ഷ പ്രതിഷേധം പുറത്ത് എത്താതിരിക്കാനാണ് ഇതെല്ലാമെന്നും വ്യക്തമായി. അനിതാ പുല്ലയിൽ നിയമസഭയിൽ ലോക കേരള സഭാ കാലത്ത് പ്രവേശിച്ചത് വിവാദമായിരുന്നു. ഇതും നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP