Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശങ്കു ടി ദാസിന്റെ ബി.പി നിയന്ത്രണ വിധേയമാക്കുവാൻ പരിശ്രമം തുടരുന്നു; ഓക്‌സിജൻ നില തടസ്സമില്ലാതെ കൊണ്ടു പോകുവാൻ വെന്റിലേറ്റർ സപ്പോർട്ടും; ചികിത്സയോട് പ്രതികരിക്കുന്നെണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിയിലെത്തി വിവരങ്ങൾ തിരക്കി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

ശങ്കു ടി ദാസിന്റെ ബി.പി നിയന്ത്രണ വിധേയമാക്കുവാൻ പരിശ്രമം തുടരുന്നു; ഓക്‌സിജൻ നില തടസ്സമില്ലാതെ കൊണ്ടു പോകുവാൻ വെന്റിലേറ്റർ സപ്പോർട്ടും; ചികിത്സയോട് പ്രതികരിക്കുന്നെണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ആശുപത്രിയിലെത്തി വിവരങ്ങൾ തിരക്കി ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേ്റ്റ ബിജെപി നേതാവ് ശങ്കു ടി ദാസിനെ ആശുപത്രിയിൽ സന്ദർശിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ ഗവർണർ ഡോക്ടർമാരുമായി ചോദിച്ചറിഞ്ഞു. കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശങ്കു ടി ദാസ്. ശങ്കുവിന്റെ ബന്ധുക്കളുമായും ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ ടീമുമായും പി എസ് ശ്രീധരൻ പിള്ള കൂടിക്കാഴ്ച നടത്തി.

കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ ഏർപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. അതേസമയം നിലവിൽ ഐ സി യു വിൽ പ്രവേശിച്ചിരിക്കുന്ന ശങ്കു ടി ദാസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടർമാർ പറഞ്ഞു. ബി.പി നിയന്ത്രണവിധേയമാക്കുവാൻ പരിശ്രമം തുടരുന്നതായി ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഓക്‌സിജൻ നില തടസ്സമില്ലാതെ കൊണ്ടുപോകുവാനായി വെന്റിലേറ്റർ സപ്പോർട്ടും നൽകുന്നുണ്ട്. റിനൽ റിപ്പേ സ്‌മെന്റ് തെറാപ്പിയും തുടർന്ന് പോകുന്നു. നിലവിൽ ചികിത്സകളുമായി അദ്ദേഹം പ്രതികരിക്കുന്നുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ തരണം ചെയ്യുവാനും ഓക്‌സിജൻ സ്വീകരിക്കുന്നത് തടസ്സമില്ലാതെ മുൻപിലേക്ക് കൊണ്ടു പോകുവാനുമായി അദ്ദേഹത്തെ എമോയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.

ശങ്കു ടി ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കിൽ ഉള്ള യുവാക്കൾക്കും പരുക്കേറ്റു. അവർ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമ്മിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP