Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ഉയർത്തിയത് 367 റൺസ് വിജയലക്ഷ്യം; ലെസ്റ്റർഷെയർ നാലാംദിനം നാല് വിക്കറ്റിന് 219 റൺസ്; സന്നാഹ മത്സരം സമനിലയിൽ; ഇനി ഇന്ത്യയ്ക്ക് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ; അവസാന ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും

ഇന്ത്യ ഉയർത്തിയത് 367 റൺസ് വിജയലക്ഷ്യം; ലെസ്റ്റർഷെയർ നാലാംദിനം നാല് വിക്കറ്റിന് 219 റൺസ്; സന്നാഹ മത്സരം സമനിലയിൽ; ഇനി ഇന്ത്യയ്ക്ക് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ; അവസാന ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും

സ്പോർട്സ് ഡെസ്ക്

ലെസ്റ്റർ: ഇന്ത്യ - ലെസ്റ്റർഷെയർ സന്നാഹ മത്സരം സമനിയിൽ കലാശിച്ചു. അവസാനദിനം ഇന്ത്യ രണ്ടാം ഇന്നിങ്സ് ഏഴിന് 364 എന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെ 367 റൺസിന്റെ വിജയലക്ഷ്യമാണ് ലസ്റ്ററിന് മുന്നിൽ വച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ലെസ്റ്റർഷെയർ നാലാംദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തിരുന്നു. ശുഭ്മാൻ ഗിൽ (62), ലൂയിസ് കിംബർ (58*) അർധസെഞ്ചുറി നേടി. ആർ അശ്വിൻ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം ഇന്നിങ്സിൽ ഹസൻ അസദിന്റെ (12) വിക്കറ്റാണ് ലെസ്റ്റർഷെയറിന് ആദ്യം നഷ്ടമായത്. ഷാർദുൽ ഠാക്കൂറിന്റെ പന്തിൽ ഭരതിന് ക്യാച്ച്. ആക്രമിച്ച് കളിച്ച ഗിൽ മൂന്നാം വിക്കറ്റിൽ സാമുവൽ ഇവാൻസിനൊപ്പം 67 റൺസ് കൂട്ടിചേർത്തു. എന്നാൽ അശ്വിന്റെ പന്തിൽ സിറാജിന് ക്യാച്ച് നൽകി ഗില്ലും മടങ്ങി. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്. വൈകാതെ ഇവാൻസും (26) പവലിയനിൽ തിരിച്ചെത്തി. ഹനുമ വിഹാരി 26 റൺസെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. ഠാക്കൂറും ഒരു വിക്കറ്റ് നേടി.

നേരത്തെ, തലേദിവസത്തെ സ്‌കോറിനോട് ഒരു റൺ പോലും ചേർക്കാതെയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 67 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ശ്രേയസ് അയ്യർ (62), രവീന്ദ്ര ജഡേജ (56*), ശ്രീകർ ഭരത് (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നവ്ദീപി സൈനി നാല് വിക്കറ്റ് വീഴ്‌ത്തി. ജസ്പ്രിത് ബുമ്രയ്ക്ക് രണ്ട് വിക്കറ്റുണ്ടായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് നേടിയത്. 70 റൺസ് നേടി പുറത്താവാതെ നിന്ന ഭരതാണ് ടോപ് സ്‌കോറർ. കോലി (33) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റോമൻ വാൾക്കർ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ലെസ്റ്റർ 244ന് പുറത്തായി. 76 റൺസ് നേടിയ റിഷഭ് പന്താണ് തിളങ്ങിയത്. ചേതേശ്വർ പൂജാര (0) നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP