Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യാന്തര ലഹരിക്കടത്ത്: ഘാന സ്വദേശിയെ ബെംഗളൂരുവിൽനിന്ന് പിടികൂടി കരുനാഗപ്പള്ളി പൊലീസ്

രാജ്യാന്തര ലഹരിക്കടത്ത്: ഘാന സ്വദേശിയെ ബെംഗളൂരുവിൽനിന്ന് പിടികൂടി കരുനാഗപ്പള്ളി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ ബെംഗളൂരുവിൽനിന്ന് കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഘാന സ്വദേശി ബാബാ ജോണിനെയാണ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തി പിടികൂടിയത്. ഇയാളിൽനിന്ന് 55 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

ദിവസങ്ങൾക്ക് മുമ്പ് എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ബാബാ ജോണിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ നിർമ്മിച്ച് നൽകുന്നത് ബാബാ ജോൺ ആണെന്നായിരുന്നു ഇവരുടെ മൊഴി.

കഴിഞ്ഞദിവസം രണ്ട് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, ഇവർ മുഖേന ബാബാ ജോണിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് എം.ഡി.എം.എ. വാങ്ങാനെന്ന വ്യാജേന ബെംഗളൂരുവിലെത്തി ബാബാ ജോണിനെ പിടികൂടുകയായിരുന്നു.

ബാബാ ജോൺ തെക്കേ ഇന്ത്യയിൽ എം.ഡി.എം.എ. വിതരണം ചെയ്യുന്നവരിൽ പ്രധാനിയാണെന്നാണ് പൊലീസ് നൽകുന്നവിവരം. ഇയാളിൽനിന്ന് ആയിരത്തിലധികം ഇടപാടുകാരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം പൊലീസ് സംഘം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)യ്ക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP