Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയ്ക്ക് യഥാർത്ഥത്തിൽ ഐ.സി.സി വേണ്ട; അന്ന് രാജിവെച്ചത് പ്രസ് റിലീസിൽ ഐ.സിയെ പരാമർശിക്കാത്തതിൽ; വിശദീകരിച്ച് ശ്വേത മേനോൻ

അമ്മയ്ക്ക് യഥാർത്ഥത്തിൽ ഐ.സി.സി വേണ്ട; അന്ന് രാജിവെച്ചത് പ്രസ് റിലീസിൽ ഐ.സിയെ പരാമർശിക്കാത്തതിൽ; വിശദീകരിച്ച് ശ്വേത മേനോൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താര സംഘടനയായ അമ്മയ്ക്ക് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി ആവശ്യമില്ലെന്ന് വൈസ് പ്രസിഡന്റ് ശ്വേത മേനോൻ. അമ്മയുടെ ഐ.സി ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് കാരണം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ് റിലീസിൽ ഐ.സിയുടെ പേര് പരാമർശിക്കാത്തതിനാലാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

ഐസി ചെയർ പേഴ്സൺ സ്ഥാനത്ത് നിന്നാണ് ശ്വേത മേനോൻ രാജിവെച്ചത്. അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ശ്വേത മേനോൻ ഇക്കാര്യം പറഞ്ഞത്.

ശ്വേതമേനോൻ പറഞ്ഞത്:

23നാണ് വിജയ്ബാബുവിന്റെ വീഡിയോ കാണുന്നത്. ഇരയുടെ പേര് പറഞ്ഞു എന്ന കാരണത്താലാണ് പെട്ടെന്നുള്ള മീറ്റിങ് കൂടുന്നത്. അവിടെ നിന്ന് വിജയ് ബാബുവിനെ മാറ്റിനിർത്താൻ പറയൂ എന്ന് പറഞ്ഞ് അത് ഞങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിക് കൊടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് തീരുമാനമെടുത്തത്. മാറ്റി നിർത്തുന്നതിൽ ഐസിസി നിർദേശപ്രകാരം എന്ന് ചേർക്കാത്തതുകൊണ്ടാണ് ഞാൻ രാജി വെച്ചത്. പിന്നെ എനിക്ക് തോന്നി അമ്മയ്ക്ക് യഥാർത്ഥത്തിൽ ഐ.സി.സി വേണ്ട. 15ാം തിയതിയിലെ മീറ്റിംഗിൽ ഞാൻ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അതിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല.

തലപ്പത്ത് നിൽക്കുന്ന ഒരു ആൾ മാറിനിൽക്കണം എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. പ്രസ് റിലീസിൽ ഐസി എന്ന് ചേർത്തില്ല എന്നത് തന്നെയാണ് ഞാൻ അതിൽ നിന്ന് പോരാനുണ്ടായ കാരണം. വിജയ് ബാബു സ്വയം മാറിനിന്നതും മറ്റു കാരണങ്ങളും എല്ലാം ശരിയാണ്. ഞാൻ വിജയ് ബാബുവിന്റെ കാര്യമല്ല പറയുന്നത്. ഐസിയിൽ നിന്ന് രാജിവെക്കാനുണ്ടായ കാരണം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP