Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരന്നു വാങ്ങിയ മരണം എന്ന് പറഞ്ഞ് കൊലയാളികളെ അന്ന് ന്യായീകരിച്ചില്ലേ..; അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത വേണമെന്ന് എം വി ജയരാജൻ

ഇരന്നു വാങ്ങിയ മരണം എന്ന് പറഞ്ഞ് കൊലയാളികളെ അന്ന് ന്യായീകരിച്ചില്ലേ..; അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത വേണമെന്ന് എം വി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വയനാട് എംപി ഓഫീസിന് നേർക്കായാലും മുഖ്യമന്ത്രിക്ക് നേരെ നടന്ന അതിക്രമമായാലും തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കാണിക്കാൻ കോൺഗ്രസിന് സാധിക്കണമെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട വാർത്ത കണ്ടയുടനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ആ വിഷയത്തെ തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സിപിഎം നേതൃത്വം ഉൾപ്പടെ പൊതുവിൽ എല്ലാവരും ആ അതിക്രമത്തെ തള്ളിപ്പറഞ്ഞതുമാണ്. അതാണ് ശരിയായ ഇടപെടൽ.

എന്നാൽ, എസ്എഫ്‌ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പോൾ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന എന്തായിരുന്നുവെന്ന് ജയരാജൻ ചോദിച്ചു. 'ഇരന്നുവാങ്ങിയ മരണം' എന്നായിരുന്നില്ലേ കൊലയാളികളെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് അന്ന് പറഞ്ഞത്. ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികൾക്ക് വേണ്ടി ശബ്ദിച്ചതാണ് കെപിസിസി പ്രസിഡന്റിന്റെ പക്വത.

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന ആക്രമണശ്രമത്തെ സകലരും തള്ളിപ്പറഞ്ഞപ്പോഴും കെപിസിസി പ്രസിഡന്റ് പറഞ്ഞതെന്താണെന്നതും കേരളത്തിന് മൂന്നിലുണ്ട്. അത് കുറ്റവാളികളായ യൂത്ത് കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കുമെന്നായിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP