Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന് 52 പവൻ സ്വർണാഭരണം മോഷ്ടിച്ച് വിറ്റു; ഒൻപതാം ക്ലാസുകാരൻ പിടിയിൽ; ഓൺലൈൻ ഗെയിമുകളിൽ ഹരംകയറി പണം തുലച്ചു

മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന് 52 പവൻ സ്വർണാഭരണം മോഷ്ടിച്ച് വിറ്റു; ഒൻപതാം ക്ലാസുകാരൻ പിടിയിൽ; ഓൺലൈൻ ഗെയിമുകളിൽ ഹരംകയറി പണം തുലച്ചു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മാതാപിതാക്കളറിയാതെ വീട്ടിൽനിന്ന് 52 പവൻ സ്വർണാഭരണം മോഷ്ടിച്ച് വിൽപന നടത്തിയ ഒൻപതാം ക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുര നാഗമലൈ പുതുക്കോട്ടയിലെ ഹോട്ടലുടമയുടെ മകനാണ് പ്രതി.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 52 പവൻ സ്വർണാഭരണം കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് 13കാരനായ മകനാണ് പ്രതിയെന്ന് തെളിഞ്ഞത്.

സ്‌കൂളിലെ സഹപാഠിയുടെ സഹായത്തോടെ സ്വർണം വിറ്റത്. ഓൺലൈൻ ഗെയിമുകളിൽ ഹരംകയറി പണം തുലച്ചതായും കൂട്ടുകാരുമൊത്ത് വിവിധയിടങ്ങളിൽ കറങ്ങിയിരുന്നതായും പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മറ്റു രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP