Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാരെ ആക്രമിച്ചെന്ന് പരാതി; ടി സിദ്ദിഖിന്റെ ഗൺമാന് സസ്പെൻഷൻ; പുറത്തുവന്നത് യൂണിഫോമിൽ നിൽക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ; ആക്രമണം തനി കോൺഗ്രസുകാരന്റെ രീതിയിലെന്ന് സിപിഎം ആരോപണം

പൊലീസുകാരെ ആക്രമിച്ചെന്ന് പരാതി; ടി സിദ്ദിഖിന്റെ ഗൺമാന് സസ്പെൻഷൻ; പുറത്തുവന്നത് യൂണിഫോമിൽ നിൽക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ; ആക്രമണം തനി കോൺഗ്രസുകാരന്റെ രീതിയിലെന്ന് സിപിഎം ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെ തുടർന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തിയ പ്രതിഷേധവും നടന്നിരുന്നു. ഈ സമരത്തിനിടെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്ന് പൊലീസുകാരെ ആക്രമിച്ചെന്ന ആരോപണവും ടി സിദ്ദിഖിന്റെ ഗൺമാനെതിരെ ഉയരുകയുണ്ടായി. സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഗൺമാൻ കെവി സ്മിബിനെ സസ്പെൻഡ് ചെയ്തു.

സ്മിബിൻ പൊലീസുകാരെ ആക്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇന്നലെ കൽപ്പറ്റയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധസമരത്തിനിടെയാണ് എംഎൽഎയുടെ ഗൺമാനായ സ്മിബിൻ പൊലീസിനെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ നടപടി വേണമെന്ന് പൊലീസിൽ നിന്ന് തന്നെ ആവശ്യമുയർന്നിരുന്നു.

സ്മിബിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ''സിദ്ദിഖിനൊരു ഗൺമാനുണ്ട്. ഗൺമാൻ യൂണിഫോമിൽ നിൽക്കുന്ന പൊലീസുക്കാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗൺമാൻ യൂണിഫോമിൽ അല്ല. സ്ഥലത്ത് സിദ്ധീഖില്ല. തനി കോൺഗ്രസുകാരന്റെ രീതിയിലാണ് യൂണിഫോമിലുള്ള പൊലീസുകാരെ തള്ളിമാറ്റുന്നത്. ഗൗരവമേറിയ പ്രശ്നമാണ്.''-

അതേസമയം, രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നും ആവർത്തിച്ചു. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. അത് ജനങ്ങളിൽ നിന്ന് നമ്മെ കറ്റുകയാണു ചെയ്യുക. പാർട്ടി അംഗങ്ങൾ ആരെങ്കിലും എംപിയുടെ ഓഫീസ് ആക്രമിച്ചവരിൽ ഉണ്ടെങ്കിൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസുകാർ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കൽപ്പറ്റയിൽ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.. അക്രമത്തിൽ ജീവനക്കാർക്ക് പരുക്കേറ്റു. വയനാട് ബ്യൂറോ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികൾ പരിഭ്രാന്തരാക്കി. പത്രസമ്മേളനത്തിൽ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ഡിസിസി ഓഫീസിൽ കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോൺഗ്രസ് അക്രമം നടത്തി. പൊലീസിന് നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന് അവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP