Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തർ ഷെയ്ഖിൽ നിന്നും മൂന്നു മില്യൺ യൂറോ പ്രിൻസ് ചാൾസ് കൈപ്പറ്റിയതായി ആരോപണം; ഒരു മില്യൺ കൈപ്പറ്റിയത് കാശു നിറച്ച പെട്ടിയോടെ; സൗദിയിൽ നിന്നും കാശു വാങ്ങിയ വിവാദം തീരും മുമ്പ് ബ്രിട്ടീഷ് രാജകുടുംബം മറ്റൊരു വിവാദത്തിൽ

ഖത്തർ ഷെയ്ഖിൽ നിന്നും മൂന്നു മില്യൺ യൂറോ പ്രിൻസ് ചാൾസ് കൈപ്പറ്റിയതായി ആരോപണം; ഒരു മില്യൺ കൈപ്പറ്റിയത് കാശു നിറച്ച പെട്ടിയോടെ; സൗദിയിൽ നിന്നും കാശു വാങ്ങിയ വിവാദം തീരും മുമ്പ് ബ്രിട്ടീഷ് രാജകുടുംബം മറ്റൊരു വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടീഷ് പൗരത്വം രാജ്ഞിയുടെ പുരസ്‌കാരവും ലഭിക്കാൻ സൗദിയിലെ ശതകോടീശ്വരൻ ചാൾസ് രാജകുമാരന്റെ ചാരിറ്റിക്ക് കോടികൾ സംഭാവന നൽകി എന്ന ആരോപണത്തിനു പിന്നാലെ രാജകുടുംബത്തെ നാണക്കേടിലാഴ്‌ത്തി പുതിയ വിവാദം. ഒരു ശതകോടീശ്വരനായ ഖത്തരി ഷെയ്ക്കിൽ നിന്ന് തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു മില്യൺ യൂറോ നിറച്ച സ്യൂട്ട്കേസ് ചാൾസ് രാജകുമാരൻ സ്വീകരിച്ചുവെന്നാണ് പുതിയ വിവാദം. മറ്റൊരവസരത്തിൽ ചാൾസ് രാജകുമാരന് അതേ തുക - 820,000 പൗണ്ടിന് തുല്യമായ തുക ക്യാരിബാഗുകളിൽ പായ്ക്ക് ചെയ്ത് നൽകിയതായും പറയപ്പെടുന്നു.

മൊത്തത്തിൽ, പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റി ഫൗണ്ടേഷനുവേണ്ടി 2011 നും 2015 നും ഇടയിൽ നടത്തിയ പണമിടപാടുകളിൽ മുൻ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽതാനിയിൽ നിന്ന് ചാൾസിന് മൂന്നു മില്യൺ യൂറോ ലഭിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 2015ൽ ക്ലാരൻസ് ഹൗസിൽ നടന്ന ഒരു സ്വകാര്യ മീറ്റിംഗിൽ ഷെയ്ക്ക് വ്യക്തിപരമായി ഒരു മില്യൺ യൂറോ ചാൾസിന് കൈമാറിയെന്ന് കഴിഞ്ഞ ദിവസം രാത്രി റിപ്പോർട്ട് ചെയ്യപ്പെട്ടു.

രാജകുമാരൻ ഉടൻ തന്നെ ആ പണം സഹായികൾക്ക് കൈമാറുകയും അവർ പണം മുഴുവൻ ചാരിറ്റിക്ക് കൈമാറാൻ ക്രമീകരണം നടത്തുകയും ചെയ്തു. ഷെയ്ഖ് ഒരു വിവാദ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അധികാര പരിധിയിൽ ഇരിക്കുമ്പോൾ അൽ ഖ്വയ്ദയുടെ സിറിയൻ ശാഖയ്ക്ക് 'ഒരുപക്ഷേ' ഖത്തർ ധനസഹായം നൽകിയിട്ടുണ്ടാകുമെന്ന് വരെ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

അദ്ദേഹം രാജകുമാരന് നൽകിയ പണം കൗട്ട്‌സ് എന്ന സ്വകാര്യ ബാങ്കാണ് ശേഖരിച്ചത്. രാജ്ഞി ഉൾപ്പെടെയുള്ള സമ്പന്നരായ ഇടപാടുകാരാണ് പ്രിൻസ് ഓഫ് വെയിൽസിന്റെ ചാരിറ്റബിൾ ഫണ്ടിന്റെ (ജണഇഎ) അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിച്ചതെന്ന് ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നല്ല വിശ്വാസത്തോടെ പണം സ്വീകരിക്കുന്നത് നിയമാനുസൃതമായ ചാരിറ്റബിൾ സംഭാവനയാണെന്ന് അക്കൗണ്ടന്റുമാർ പറയുന്നു. എന്നാൽ നിലവിലെ രാജകീയ സമ്മാന നയം പറയുന്നത് കുടുംബാംഗങ്ങൾ 'ഒരിക്കലും പണം സ്വീകരിക്കരുത്' എന്നും ചാരിറ്റിയുടെ പേരിൽ 'ചെക്ക്' സ്വീകരിക്കാമെന്നുമാണ്.

ചാൾസോ അൽ താനിയോ നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്നതിനോ ഉദാരമായ സംഭാവനകൾക്ക് പകരം രാജകുമാരൻ എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകിയതിനോ യാതൊരു തെളിവുകളു ഇല്ല. എങ്കിലും ഒരു വിദേശ ശതകോടീശ്വരനിൽ നിന്ന് ഇത്രയും വലിയ തുക സംഭാവനയായി വാങ്ങുമ്പോൾ പാലിക്കേണ്ട നിയമ നടപടികളെ കുറിച്ച് രാജകുമാരന് അറിവില്ലാതെ പോയതു സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്.

2007 നും 2013 നും ഇടയിൽ ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു അൽ താനി. എണ്ണയും വാതകവും കൊണ്ട് സമ്പന്നമായ ഈ രാഷ്ട്രം മോശം മനുഷ്യാവകാശ റെക്കോർഡിന്, പ്രത്യേകിച്ച് സ്വവർഗ്ഗാനുരാഗികളോടും സ്ത്രീകളോടും ഉള്ള പെരുമാറ്റത്തിന്റെ പേരിൽ വളരെക്കാലമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ നിരന്തരമായ അവകാശവാദങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ വർഷം അവസാനം ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുവാനും ഒരുങ്ങുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP