Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടിക്കൊണ്ടിരുന്ന കാറിൽ ആറു വയസ്സുകാരിക്ക് കൂട്ട ബലാത്സംഗം; കുഞ്ഞിനെ പീഡിപ്പിച്ചത് അമ്മയുടെ മുന്നിലിട്ട്: ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ

ഓടിക്കൊണ്ടിരുന്ന കാറിൽ ആറു വയസ്സുകാരിക്ക് കൂട്ട ബലാത്സംഗം; കുഞ്ഞിനെ പീഡിപ്പിച്ചത് അമ്മയുടെ മുന്നിലിട്ട്: ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തതായി ഡോക്ടർമാർ

സ്വന്തം ലേഖകൻ

ഹരിദ്വാർ: ഓടിക്കൊണ്ടിരുന്ന കാറിൽ ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഓടിക്കൊണ്ടിരുന്ന കാറിൽ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. രാത്രി അമ്മയും കുഞ്ഞും കാളിയാറിൽ നിന്ന് റൂർക്കിയിലേക്ക് റിക്ഷയിൽ പോകുകയായിരുന്നു. ഇതിനിടെ കാറിലെത്തിയ ഒരു പരിചയക്കാരൻ ഇവരെ കൊണ്ടാക്കാമെന്ന് പറഞ്ഞ് വിളിച്ച് കയറ്റുകയും വണ്ടിയിൽ വെച്ച് അമ്മക്ക് മുമ്പിൽ കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ക്രൂരമായി പീഡിപ്പിച്ച ശേഷം ഗംഗാ കനാലിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഇരുവരെയും ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഒരു മണിക്കൂറിന് ശേഷമാണ് പൊലീസ് വിവരമറിയുന്നത്. റൂർക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

പ്രതികൾക്ക് മേൽ ഐ.പി.സി 376 വകുപ്പും പോക്‌സൊയും ചുമത്തിയിട്ടുണ്ടെന്ന് റൂർക്കി പൊലീസ് സൂപ്രണ്ടന്റ് പ്രേമേന്ദ്ര ദോഭൽ പറഞ്ഞു. ഇവരെ കാറിലേക്ക് വിളിച്ച് കയറ്റിയ ആളെയൊഴികെ മറ്റാരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP