Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചു; അടിയന്തിരമായി നിലത്തിറക്കി

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചു; അടിയന്തിരമായി നിലത്തിറക്കി

സ്വന്തം ലേഖകൻ

വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. വാരണാസിയിലെ റിസർവ് പൊലീസ് ലൈൻ ഗ്രൗണ്ടിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനം ഇറക്കിയത്. വാരണാസിയിലെ വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാനും ക്രമസമാധാന കാര്യങ്ങൾ അവലോകനം ചെയ്യാനുമാണ് ശനിയാഴ്ച യോഗി ആദിത്യനാഥ് വാരണാസിയിലെത്തിയത്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി വിശ്രമ മന്ദിരത്തിലേക്ക് തിരികെ പോയി. പിന്നീട് മറ്റൊരു വിമാനം വരുത്തി യോഗി യാത്ര തുടർന്നു.

ശനിയാഴ്ച വാരണാസിയിൽ എത്തിയ മുഖ്യമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. തുടർന്ന് ക്രമസമാധാനവും വികസന പ്രവർത്തനങ്ങളും അവലോകനം ചെയ്തു. രാത്രി വാരണാസിയിൽ തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ ലഖ്നൗവിലേക്ക് പോകുന്നതിനിടെയാണ് കോപ്റ്ററിൽ പക്ഷി ഇടിച്ചത്. സർക്കാർ വിമാനത്തിൽ ലഖ്നൗവിലേക്ക് പുറപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP