Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോൺ ബോസ്‌കോയിലും അടിച്ചു തകർക്കാൻ വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫുണ്ടായിരുന്നു; കൊടുംക്രിമിനലായ അവിഷിത്തിനെ അന്നും രക്ഷിച്ചത് സിപിഎമ്മിലെ ബന്ധുബലം; വീണ്ടും മകന്റെ അളിയനെ രക്ഷിക്കാൻ ഗഗാറിൻ രംഗത്ത്; പ്രകടനത്തിൽ 'ബന്ധു' പങ്കെടുത്തില്ലെന്ന് ജില്ലാ സെക്രട്ടറി; ഏഷ്യാനെറ്റ് ന്യൂസും വിനു വി ജോണും ചേർന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ

ഡോൺ ബോസ്‌കോയിലും അടിച്ചു തകർക്കാൻ വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫുണ്ടായിരുന്നു; കൊടുംക്രിമിനലായ അവിഷിത്തിനെ അന്നും രക്ഷിച്ചത് സിപിഎമ്മിലെ ബന്ധുബലം; വീണ്ടും മകന്റെ അളിയനെ രക്ഷിക്കാൻ ഗഗാറിൻ രംഗത്ത്; പ്രകടനത്തിൽ 'ബന്ധു' പങ്കെടുത്തില്ലെന്ന് ജില്ലാ സെക്രട്ടറി; ഏഷ്യാനെറ്റ് ന്യൂസും വിനു വി ജോണും ചേർന്ന് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വയനാട് : വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസിൽ പ്രതികളായ എസ് എഫ് ഐക്കാരിൽ ചിലർ 2017ൽ ബത്തേരി ഡോൺ ബോസ്‌കോ കോളേജ് തച്ചുതകർത്തതിലും ഉൾപ്പെട്ടവർ. ഈ അക്രമത്തിലും മന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന കെ ആർ അവിഷിത്ത് ഉണ്ടായിരുന്നു. എന്നാൽ അവിഷിത്ത് പ്രതിയായില്ല. ഈ കോളേജിൽ പഠിക്കാത്ത എസ് എഫ് ഐക്കാരാണ് അതിക്രമിച്ച് കയറിയത്. അതുകൊണ്ട് തന്നെ അവിഷിത്തും പ്രതിയാകേണ്ടതാണ്. എന്നാൽ അത് സംഭവിച്ചില്ല.

സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിന്റെ മകന്റെ അളിയനാണ് അവിഷിത്ത്. ഈ ബന്ധങ്ങളാണ് അവിഷിത്തിന് തുണയാകുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിലും അവിഷിത്ത് പ്രതിയാകാൻ ഇടയില്ല. പരസ്യ പ്രതിരോധവുമായി ഗഗാറിൻ എത്തി കഴിഞ്ഞു. ഇതോടെ പൊലീസും അവിഷിത്തിനെ വെറുതെ വിടും. ഇതിനിടെയാണ് വയനാട് ഡോൺ ബോസ്‌കോ കോളജിലെ അടിയും ചർച്ചയാകുന്നത്. കോളജ് തകർത്തതിനുള്ള നഷ്ടപരിഹാരം പ്രതികളിൽ നിന്നും ഈടാക്കി കോളേജിന് നൽകാൻ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. കൽപ്പറ്റയിലെപ്പോലെ ബത്തേരിയിലും പൊലീസ് നോക്കിനിൽക്കുന്‌പോഴായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം.

സംഘടനാപ്രവർത്തനത്തിന് വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ബത്തേരി ഡോൺ ബോസ്‌കോ കോളജിൽ 2017 ജൂലൈയിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം നടന്നത്. മുക്കാൽ മണിക്കൂറിലേറെ നീണ്ട അക്രമണത്തിൽ ഓഫീസ് വസ്തുക്കളും 179 ജനലുകളും അടിച്ചുതകർത്തു.13 പ്രതികളിൽ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നൽകാൻ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ വിഷയം ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസാണ് ചർച്ചയാക്കിയത്. ഇന്നലെ ന്യൂസ് അവറിൽ സിപിഎമ്മിനെ സമ്പൂർണ്ണ പ്രതിരോധത്തിലേക്ക് അവതാരകൻ വിനു വി ജോൺ തള്ളി വിട്ടു.

ഏഷ്യാനെറ്റ് ന്യൂസിനെ പരസ്യമായി തന്നെ ആരോഗ്യമന്ത്രി വീണാ ജോർജ് കടന്നാക്രമിച്ചിരുന്നു. അവിഷിത്തനെതിരായ നടപടിയുമായി ബന്ധപ്പെട്ടാണ് ഇതെല്ലാം. ഇതിനെയാണ് ഡോൺ ബോസ്‌കോ കോളേജിലെ ആക്രമ വീഡിയോയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പൊളിച്ചത്. സ്ഥിരം അക്രമവുമായി നടക്കുന്ന അവിഷിത്താണ് മന്ത്രിയുടെ ഓഫീസിൽ നിറഞ്ഞതെന്ന് വിനു വി ജോൺ ദൃശ്യങ്ങൾ കാട്ടി പറഞ്ഞു. ഈ കേസിലും അതെല്ലാം മാത്രമേ സംഭവിക്കൂവെന്നും കൂട്ടിച്ചേർത്തു.

ഡോൺ ബോസ്‌കോ ആക്രമണ കേസിൽ ഉൾപ്പെട്ടവർ ചിലർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർക്കുന്നതിലും നേരിട്ട് പങ്കാളികളായി.നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉൾപ്പെട്ടു.കൽപറ്റയിൽ നടന്നതുപോലെ സംഘർഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു അക്രമം. അന്ന് ഡോൺ ബോസ്‌കോ കോളേജിൽ സിഐ ആയി എത്തിയ പൊലീസുകാരനാണ് രാഹുൽ ഗാന്ധി ഓഫീസ് ആക്രമണ കേസിൽ സസ്‌പെൻഷനിലായ ഡി വൈ എസ് പി എംഡി സുനിൽ. രണ്ടിടത്തും ഈ പൊലീസ് ഓഫിസർ ഉണ്ടായിരുന്നുവെന്നതും യാദൃശ്ചികമാണ്.

രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 30 ആയി. ആകെ റിമാൻഡിലായവരുടെ എണ്ണം 29 ആയി. ഇവരിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ആക്രമണത്തിൽ ഉൾപ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ സ്റ്റാഫിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എസ്എഫ്‌ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആർ.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നൽ വേഗത്തിൽ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ പൊതുഭരണ വകുപ്പിന് കത്തു നൽകി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച നൽകിതായി പറയുന്ന കത്ത് ഇന്ന് ഉച്ചയ്ക്കാണ് പൊതുഭരണവകുപ്പിൽ കിട്ടിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി. അവിഷിത്തിന് ആഭ്യന്തരവകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ് ഉടൻ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP