Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഫിസ് ജീവനക്കാരെ മർദിച്ചു മടങ്ങിയ സംഘത്തിനു പിന്നാലെ വീണ്ടും അവർ ഇരച്ചെത്തി. ഗാന്ധിജിയുടെ ചിത്രം വലിച്ചുതാഴെയിട്ടതും കുട്ടി സഖാക്കളെന്ന് കോൺഗ്രസ്; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംഘർഷ സ്ഥലത്ത്; എല്ലാം ഗൂഢാലോചനയുടെ ഭാഗമോ? രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ വിവാദങ്ങൾ ഏറെ

ഓഫിസ് ജീവനക്കാരെ മർദിച്ചു മടങ്ങിയ സംഘത്തിനു പിന്നാലെ വീണ്ടും അവർ ഇരച്ചെത്തി. ഗാന്ധിജിയുടെ ചിത്രം വലിച്ചുതാഴെയിട്ടതും കുട്ടി സഖാക്കളെന്ന് കോൺഗ്രസ്; സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും സംഘർഷ സ്ഥലത്ത്; എല്ലാം ഗൂഢാലോചനയുടെ ഭാഗമോ? രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ വിവാദങ്ങൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: എംപിയുടെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിനെ ചൊല്ലി തർക്കം. ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ എസ്എഫ്‌ഐക്കാർ ചിത്രം വലിച്ചു താഴെയിട്ടുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ, എസ്എഫ്‌ഐക്കാർ മടങ്ങുന്നതുവരെ രാഷ്ട്രപിതാവിന്റെ ചിത്രം ചുമരിൽത്തന്നെയുണ്ടായിരുന്നുവെന്നും പിന്നീട് കോൺഗ്രസുകാർ തന്നെയാണു ചിത്രം നശിപ്പിച്ച് എന്നാണ് സിപിഎം വാദം.

ഗാന്ധിജിയുടെ ചിത്രം തകർത്തവർ തന്നെ വിദ്യാർത്ഥിസംഘടനാ പ്രവർത്തകരുടെ മേൽ കുറ്റം ചാരാൻ ശ്രമിക്കുന്നതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു. കസേരയിൽ വാഴവച്ചതു കാണുന്ന ദൃശ്യത്തിൽ ഗാന്ധിചിത്രം വീണിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിഷയത്തിൽ പൊലീസ് പ്രത്യേക അന്വേഷണം നടത്തില്ല. മുറിയിൽ സിസിടിവിയും മറ്റും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്. സിസിടിവി ഉണ്ടായിരുന്നുവെങ്കിൽ പരിശോധനയിൽ സത്യം വ്യക്തമാകുമായിരുന്നു.

എന്നാൽ, പല സംഘങ്ങളായാണ് എസ്എഫ്‌ഐ പ്രവർത്തകർ ഓഫിസിലെത്തി അക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എസ്എഫ്‌ഐ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനുശേഷവും അക്രമികൾ ഓഫിസിനുള്ളിലേക്കു കയറി. ഓഫിസ് ജീവനക്കാരെ മർദിച്ചു മടങ്ങിയ സംഘത്തിനു പിന്നാലെ എത്തിയവരാണ് ഗാന്ധിജിയുടെ ചിത്രം വലിച്ചുതാഴെയിട്ടത് എന്ന് കോൺഗ്രസുകാർ പറയുന്നു. പലവട്ടം എസ് എഫ് ഐക്കാർ ഓഫീസിലേക്ക് ഇരച്ചു കയറിയെന്നതും വസ്തുതതാണ്. അതുകൊണ്ടു തന്നെ സത്യം ഇനിയും പുറത്തു വന്നിട്ടില്ല.

അതിനിടെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയതു നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന സിപിഎം വാദം പൊളിഞ്ഞു കഴിഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം സംഘർഷ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിൽ റിമാൻഡിലായവരിലും പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ അംഗങ്ങളുണ്ട്. സംഘർഷം നടക്കുമ്പോൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.റഫീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എം.ഫ്രാൻസിസ്, ജോബിസൺ ജെയിംസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

അക്രമിസംഘത്തിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തുനീക്കാനുള്ള പൊലീസിന്റെ ശ്രമം വൈകിയതിനു പിന്നിലും നേതൃത്വത്തിന്റെ ഇടപെടലുണ്ട്. സിപിഎം ജില്ലാ ആസ്ഥാനമായ എകെജി ഭവനു തൊട്ടുതാഴെയുള്ള എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളെ ഏരിയ കമ്മിറ്റികൾക്ക് മുൻകൂട്ടി ക്വോട്ട നിശ്ചയിച്ച് പങ്കെടുപ്പിച്ചാണു സമരത്തിനെത്തിച്ചത്. പ്രത്യേകം വാഹനങ്ങളും ഏർപ്പെടുത്തി.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായ സംഘാടനത്തോടെ നടന്ന പ്രതിഷേധമായിട്ടും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം അറിഞ്ഞില്ലെന്നാണ് വാദം. ജില്ലാതല പഠിപ്പുമുടക്കു സമരം പ്രഖ്യാപിക്കണമെങ്കിൽപോലും എസ്എഫ്‌ഐയ്ക്ക് മേൽകമ്മിറ്റിയുടെ അനുവാദം വേണം. അതുകൊണ്ട് തന്നെ എല്ലാം എല്ലാവരും അറിഞ്ഞു. വ്യക്തമായ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളെ ഈ പ്രതിഷേധം വഴിതിരിച്ചു വിട്ടു.

അതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചത് എസ്എഫ്‌ഐക്കാരല്ലെന്നും വിഡിയോ ദൃശ്യങ്ങളിൽ അതു വ്യക്തമാണെന്നും പറഞ്ഞ മാധ്യമപ്രവർത്തകനോടു പത്രസമ്മേളനത്തിനിടെ കയർത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംസാരിച്ചതും ചർച്ചയായിട്ടുണ്ട്. 'അസംബന്ധങ്ങൾ ഉന്നയിക്കരുത്, ഇത്തരം ചോദ്യങ്ങൾ പിണറായി വിജയനോടു ചോദിച്ചാൽ മതി. ഇക്കണക്കിന് എംപി ഓഫിസ് ആക്രമിച്ചത് കോൺഗ്രസുകാരാണെന്നു നിങ്ങൾ പറയുമോ? ഇതൊരു വൈകാരിക പ്രശ്‌നമാണ്. വാർത്താ സമ്മേളനം തടസ്സപ്പെടുത്താൻ കൈരളിയുടെയും ദേശാഭിമാനിയുടെയും ലേഖകനായി ഇവിടെ ഇരുന്നാൽ, ഞാൻ മര്യാദ കാണിക്കുന്നതുകൊണ്ടാണു നിങ്ങൾ ഇവിടെയിരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കിവിടും''- സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP