Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബേദ്ക്കറിൽ മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശിയ അവാർഡ് കിട്ടാൻ കാരണം താനെന്ന് ബാലചന്ദ്രമേനോൻ; തന്റെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നെന്നും താരം

അംബേദ്ക്കറിൽ മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശിയ അവാർഡ് കിട്ടാൻ കാരണം താനെന്ന് ബാലചന്ദ്രമേനോൻ; തന്റെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നെന്നും താരം

സ്വന്തം ലേഖകൻ

മ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ അവാർഡ് കിട്ടാൻ കാരണക്കാരൻ താനാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ബാലചന്ദ്ര മേനോൻ. കേന്ദ്ര അവാർഡ് കമ്മിറ്റിയിൽ അംഗമായിരുന്ന സമയത്ത് അവാർഡിനർഹരായവരെ നിശ്ചയിച്ചിരുന്നതും ആ സമയത്ത് മലയാളത്തിന് ലഭിക്കാതെ പോയ അവാർഡുകൾ താൻ മുഖേന ലഭിച്ചതിനെ പറ്റിയുമാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ.

അന്ന് ജൂറി അംഗങ്ങൾ പല മലയാള ചിത്രങ്ങളും തുടക്കം കണ്ടിട്ട് നല്ലതല്ല എന്ന് തോന്നിയാൽ ബാക്കി കാണാൻ നിൽക്കാതെ അവിടെ വച്ച് നിർത്തുമായിരുന്നു. പക്ഷെ ഞാൻ ഇതിനെ എതിർത്തു. മമ്മൂട്ടിക്ക് കിട്ടിയ മൂന്നാമത്തെ ദേശീയ അവാർഡിന് കാരണക്കാരൻ ഞാനാണ്. അന്ന് എല്ലാവരും അജയ് ദേവ്ഗനാണ് മികച്ച നടനെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ അംബേദ്കർ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. പിന്നെ അവിടെ തർക്കമായി. അങ്ങനെ സംഭവിക്കാൻ കാരണം ഞാൻ ആ പേര് പറഞ്ഞതുകൊണ്ടു മാത്രമാണ്. പിന്നെ തർക്കത്തിനൊടുവിൽ രണ്ടുപേർക്കും അവാർഡ് കൊടുക്കാൻ തീരുമാനമായി. അല്ലെങ്കിൽ മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവനാണ് ഞാൻ. മമ്മൂട്ടിയുടെ വക്കീലിനെ പോലെ താൻ വാദിച്ചെന്നും ബാലചന്ദ്രൻ പറയുന്നു.

ഇതേപോലെ അത്തവണ ദയ, കന്മദം ഉൾപ്പെടെ മൂന്നു ചിത്രങ്ങളിലാണ് മഞ്ജു വാര്യരുടെ മികച്ച പ്രകടനം ജൂറി കണ്ടത്. എന്നാൽ അവസാനം അവാർഡ് മറ്റൊരു നടിക്കായി. മഞ്ജുവിനെ അടുത്ത തവണ പരിഗണിക്കാമെന്നായി. എന്നാൽ അത് നടക്കാൻ സാദ്ധ്യതയില്ല എന്നു ഞാൻ പറഞ്ഞു. കാരണം മഞ്ജു ദിലീപിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച സമയമാണ്. അതുകാണ്ട് അടുത്തതവണ മത്സരരംഗത്ത് ഉണ്ടാകില്ല എന്നു ഞാൻ പറഞ്ഞു. അവരെ ആദരിക്കാൻ ഏറ്റവും മികച്ച സമയം ഇതാണ്. എല്ലവരും ഇതിനോട് യോജിച്ചു. അങ്ങനെയാണ് മഞ്ജു വാര്യർക്ക് അഭിനയത്തിന് പ്രത്യേക പരമാർശം ലഭിച്ചത്.

പിന്നീട് അവാർഡ് നൈറ്റിനുശേഷം മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് നാഥ് മമ്മൂട്ടിയോട് പറഞ്ഞു. അവാർഡ് കിട്ടിയതിന് ബാലചന്ദ്രമേനോന് പ്രത്യേക ട്രീറ്റ് ചെയ്യണമെന്ന്. കാരണം നിങ്ങൾക്കുവേണ്ടി ഒരു വക്കീലിനെപ്പോലെയാണ് ബാലചന്ദ്രമേനോൻ വാദിച്ചത് എന്ന്. അന്ന് മമ്മൂട്ടി എന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു, അത് പിന്നെ ബാലചന്ദ്ര മേനോന്റെ കടമയല്ലേ എന്ന് അന്ന് ഞാൻ തിരിച്ച് പറഞ്ഞു, കടമയാണ് പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ ഇത് ചെയ്യില്ലാന്ന് എനിക്കുറപ്പാണ് - ബാലചന്ദ്ര മേനോൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP