Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വയസ്സുകാരിയുടെ ചികിത്സയ്ക്കെന്ന പേരിൽ പണപ്പിരിവ്; കാർഡിലെ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ തട്ടിപ്പ്: മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഒരു വയസ്സുകാരിയുടെ ചികിത്സയ്ക്കെന്ന പേരിൽ പണപ്പിരിവ്; കാർഡിലെ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ തട്ടിപ്പ്: മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

പാലാ: ഒരു വയസ്സുകാരിയുടെ ചികിത്സയ്ക്കെന്ന പേരിൽ പണപ്പിരിവ് നടത്തിയ സംഘം പിടിയിൽ. മലപ്പുറം ചെമ്മൻകടവ് കണ്ണത്തുംപാറ സഫീർ (38), കോട്ടയം ഒളശ്ശ റാം മതേയിൽ ലെനിൽ (28), ചെങ്ങളം കടയ്ക്കൽ ജോമോൻ (28) എന്നിവരെയാണ് പിടികൂടിയത്. കൊല്ലം പന്മനയിലുള്ള ഒരു വയസ്സുകാരിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽകഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കാണെന്ന വ്യാജേനയായിരുന്നു പണ പിരിവ്.

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടുകൂടിയ ഫ്ളെക്‌സ് അടിച്ച് പാലായിൽ പണം പിരിക്കുകയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാസഹായത്തിനായി പണം പിരിക്കുന്നതുകണ്ട് ഫ്‌ളെക്‌സിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് പൊലീസ് അന്വേഷണം നടത്തി. കുട്ടിയുടെ പിതാവ് മകളുടെ ചികിത്സയ്ക്കു പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു.

തുടർന്ന് സബ് ഇൻസ്‌പെക്ടർ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കൂടുതൽ ചോദ്യംചെയ്താണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്ത് ആർഭാട ജീവിതത്തിനായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP