Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകരെ ബലമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംഘർഷം

കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകരെ ബലമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ സംഘർഷം

അനീഷ് കുമാർ

കണ്ണൂർ: എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് എസ്.എഫ്.ഐ യുടെ ഗുണ്ടകൾ ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കണ്ണുർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും കാൾ ടെക്സിൽ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. പ്രവർത്തകരെ ബലമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാൻ പൊലീസുകാർ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി.

പൊലീസ് വാഹനത്തിൽ പ്രവർത്തകരെ പൊലീസുകാർ മർദിക്കാൻ ശ്രമിച്ചത് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ജില്ലാ നേതാക്കളും പൊലീസുകാരുമായി വാക്ക് തർക്കമുണ്ടായി. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്,സംസ്ഥാന ഭാരവാഹികളായ റിജിൽ മാക്കുറ്റി, കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.കെ ഷിബിന,വിപി അബ്ദുൽ റഷീദ്, പി മുഹമ്മദ് ഷമ്മാസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ ദാമോദരൻ, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്,രോഹിത്ത് കണ്ണൻ,ശ്രീജേഷ് കൊയിലേരിയൻ,വി. വി ലിഷ, മഹിത മോഹൻ, നിമിഷ വിപിൻദാസ്,ഷോബിൻ തോമസ്,ഷാനിദ് പുന്നാട്,ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം രാജേഷ് കൂടാളി,ജിജേഷ് ചൂട്ടാട്ട്,സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കർ,യഹിയ പള്ളിപ്പറമ്പ്, വരുൺ എംകെ,നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP