Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നീലേശ്വരം പരപ്പച്ചാലിൽ ലോറി മറിഞ്ഞ് ക്ലീനർ മരിച്ച സ്ഥലത്ത് വീണ്ടും ലോറി മറിഞ്ഞ് അപകടം; ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി തോട്ടിലേക്ക് വീണു

നീലേശ്വരം പരപ്പച്ചാലിൽ ലോറി മറിഞ്ഞ് ക്ലീനർ മരിച്ച സ്ഥലത്ത് വീണ്ടും ലോറി മറിഞ്ഞ് അപകടം; ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി തോട്ടിലേക്ക് വീണു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: നീലേശ്വരം പരപ്പച്ചാലിൽ ശനിയാഴ്ച രാവിലെ ലോറി മറിഞ്ഞ് ക്ലീനർ മരിച്ച സ്ഥലത്ത് വീണ്ടും വാഹന അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് വീണത്.

വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി സ്‌ക്കൂട്ടറിൽ ഇടിച്ച് പാലത്തിന്റെ കൈവരി തകർത്ത് മറിയുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

കാലിച്ചാമരം പരപ്പച്ചാൽ തോട്ടിലേക്ക് ലോറി മറിഞ്ഞ് രാവിലെ ക്ലീനർ മരിച്ചിരുന്നു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയുടെ ക്യാബിനിൽ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP