Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദർശിച്ച് എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദർശിച്ച് എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു

ന്യൂസ് ഡെസ്‌ക്‌

റാഞ്ചി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദർശിച്ചു. പിന്തുണ തേടാനാണ് മുർമു എത്തിയത്. ബിഎസ്‌പി നേതാവ് മായാവതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ നോമനിർദേശപത്രിക സമർപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാക്കളെ സന്ദർശിച്ചിരുന്നു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എൻസിപി നേതാവ് ശരത് പവാർ, തൃണമൂൽ കോൺഗ്രസ് മുഖ്യമന്ത്രി മമത ബാനർജി എന്നിവരെയും ഇന്നലെ സന്ദർശിച്ചിരുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പത്രിക സമർപ്പണവേളയിലുണ്ടായിരുന്നു. യോഗി ആദിത്യനാഥ്, ശിവരാജ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ തുടങ്ങിയവർ ഉണ്ടായിരുന്നു.

ബിജെപിയുടെ മുതിർന്ന നേതാവും, ഝാർഖണ്ഡിന്റെ ആദ്യ ഗോത്രവർഗ വനിത ഗവർണറുമായിരുന്നു മുർമു.അഞ്ച് വർഷക്കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഝാർഖണ്ഡ് ഗവർണർ എന്ന പദവിയും മുർമുവിന്റെ പേരിലാണ്. റായ് രംഗപൂരിലെ കൗൺസിലർ തിരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2000 ത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഝാർഖണ്ഡിന്റെ ഗവർണർ പദവിയിൽ 2015 മുതൽ 2021 വരെ തുടർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP