Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവർച്ച ലക്ഷ്യമിട്ട് എയർഗണ്ണുമായി കാറിൽ കറക്കം; പുലർച്ചെ ചെന്നുപെട്ടത് പൊലീസിന്റെ മുന്നിൽ; ഓടി തോൽപ്പിക്കാൻ നോക്കി തോറ്റു; ബദിയടുക്കയിൽ രണ്ടുപ്രതികൾ പിടിയിൽ

കവർച്ച ലക്ഷ്യമിട്ട് എയർഗണ്ണുമായി കാറിൽ കറക്കം; പുലർച്ചെ ചെന്നുപെട്ടത് പൊലീസിന്റെ മുന്നിൽ; ഓടി തോൽപ്പിക്കാൻ നോക്കി തോറ്റു; ബദിയടുക്കയിൽ രണ്ടുപ്രതികൾ പിടിയിൽ

ബുർഹാൻ തളങ്കര

ബദിയഡുക്ക: എയർഗണുമായി കവർച്ച ലക്ഷ്യമിട്ട് കാറിൽ കറങ്ങിയ വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളായ രണ്ടുയുവാക്കൾ അറസ്റ്റിൽ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പ് നൗശാദ് (25), കത്തി നൗശാദ് (24) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

പുലർച്ചെ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുന്നിലാണ് യുവാക്കൾ പെട്ടത്. ഇരുവരും കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ബദിയടുക്ക ഇൻസ്‌പെക്ടർ ഓഫ് പൊലീസ് അശ്വതിന്റെയും മറ്റു പൊലീസുകാരുടെ മുന്നിലും ഓടി തോൽക്കാൻ ആയിരുന്നു പ്രതികളുടെ വിധി.

ഉടുമ്പ് നൗശാദിനെതിരെ വധശ്രമടക്കം നിരവധി കേസുകളും വാറന്റുകളും നിലവിലുള്ളതായി പൊലീസ് വ്യക്തമാക്കി. കത്തി നൗശാദിനെതിരെയും കേസുകളുണ്ട്. കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.

ഹൈവേകളിൽ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടു നിരവധി കവർച്ചാ സംഘങ്ങളാണ് ഇപ്പോൾ രംഗത്തുള്ളത്. കഴിഞ്ഞദിവസം മംഗലാപുരം പൊലീസ് കൊടക് ചുരത്തിലെ മോഷ്ടാക്കളെ കീഴടക്കിയിരുന്നു. രാത്രിയും പുലർച്ചെ നടത്തുന്ന പൊലീസ് പട്രോളിങ് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP