Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസംബന്ധ ചോദ്യങ്ങൾ പിണറായി വിജയനോട് ചോദിച്ചാൽ മതി.. വാർത്താസമ്മേളനം തടസപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകൻ ഇരുന്നാൽ ഞാൻ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്... അത് എന്നെ ക്കൊണ്ട് ചെയ്യിക്കരുത്! വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് വി.ഡി സതീശൻ

അസംബന്ധ ചോദ്യങ്ങൾ പിണറായി വിജയനോട് ചോദിച്ചാൽ മതി.. വാർത്താസമ്മേളനം തടസപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകൻ ഇരുന്നാൽ ഞാൻ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്... അത് എന്നെ ക്കൊണ്ട് ചെയ്യിക്കരുത്! വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് വി.ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്തതു സംബന്ധിച്ച് വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് വി.ഡി. സതീശൻ. ഓഫീസ് ആക്രമണത്തിന് ശേഷം വന്ന എംപി ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. തുടർന്ന് ക്ഷുഭിതനായ വി ഡി സതീശൻ ചോദ്യം ഉന്നയിച്ച ആൾ്‌കെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഈ ചോദ്യം പിണറായി വിജയനോട് പോയി ചോദിച്ചാൽ മതിയെന്ന് വി.ഡി സതീശൻ പറഞ്ഞു. അസംബന്ധം പറയണ്ട. എന്റെ വാർത്താസമ്മേളനം തടസപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകൻ ഇരുന്നാൽ ഞാൻ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്. അത് എന്നെ ക്കൊണ്ട് ചെയ്യിക്കരുത്.

അത്ര വൈകാരികമായ വിഷയമാണ്. അതിനിടെ അസംബന്ധം പറഞ്ഞ് പത്രസമ്മേളനം തകർക്കാനുള്ള ശ്രമം കൈയിൽവച്ചാൽ മതിയെന്നും വി.ഡി സതീശൻ പറഞ്ഞു. തുടർന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം പുറത്തിറങ്ങി. അതിനിടെ ഡി.സി.സി ഓഫീസ് സെക്രട്ടിയും പ്രവർത്തകരും ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനുമായി വാക്ക് തർക്കമുണ്ടായി.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായതെന്നും സതീശൻ ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും, വാഴയുമായി പ്രകടനത്തിനെത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് പൂർണമായും പൊലീസിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സതീശൻ പറയുന്നു.

ടി സിദ്ദിഖടക്കമുള്ള ആളുകളും ഒരു സംഘം മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു നേതാക്കളുടെ വാദം.

'പോയി ക്രിമിനലുകൾക്ക് പ്രൊട്ടക്ഷൻ കൊടുക്ക്, ഞങ്ങൾക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ട', ടി സിദ്ദിഖ് പൊട്ടിത്തെറിച്ചു. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ഇത്തരത്തിൽ ആക്രമിക്കപ്പെടാൻ കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതിനാൽത്തന്നെ ആ ഓഫീസിന് സുരക്ഷയൊരുക്കാൻ കഴിയാതിരുന്ന പൊലീസ് തൽക്കാലം ഡിസിസി ഓഫീസിന് സുരക്ഷയൊരുക്കാൻ വരണ്ട എന്നായിരുന്നു നേതാക്കൾ പറഞ്ഞത്.

''ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് സംരക്ഷിക്കാനും ഇവിടത്തെ പ്രവർത്തകരെ സംരക്ഷിക്കാനും കോൺഗ്രസുകാർക്കറിയാം. അതിന് പിണറായിയുടെ വാലാട്ടികളായ ഒരു പൊലീസുകാരും ആവശ്യമില്ല. ഈ ഡിസിസി ഓഫീസിലേക്ക് സുരക്ഷയുടെ പേര് പറഞ്ഞ് ഒരു പൊലീസും ഇങ്ങോട്ടും കയറേണ്ടതില്ല'', ഡിസിസി നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP