Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

7-11 വയസ്സുകാർക്ക് കോവോവാക്‌സ് നൽകാൻ ശുപാർശ; ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ ഉടൻ കുത്തിവയ്‌പ്പ് തുടങ്ങും

7-11 വയസ്സുകാർക്ക് കോവോവാക്‌സ് നൽകാൻ ശുപാർശ; ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ ഉടൻ കുത്തിവയ്‌പ്പ് തുടങ്ങും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്‌സീനായ 'കോവോവാക്‌സ്' രാജ്യത്തെ 7-11 വയസ്സുകാർക്കു നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അന്തിമ അനുമതിയാകുന്നതോടെ വാക്‌സീൻ 7-11 പ്രായക്കാർക്കും കുത്തിവയ്ക്കാം. നിലവിൽ 12 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് കോവോവാക്‌സ് കുത്തിവയ്‌പെടുക്കാൻ അർഹതയുള്ളത്.

6-12 വയസ്സുകാർക്കു കോവാക്‌സീനും 5-12 വയസ്സുകാർക്കു കോർബെവാക്‌സും നൽകാൻ നിലവിൽ അനുമതിയുണ്ടെങ്കിലും കുത്തിവയ്പു തുടങ്ങിയിട്ടില്ല. യുഎസ് കമ്പനിയായ നോവവാക്‌സ് വികസിപ്പിച്ച വാക്‌സീനാണ് കോവോവാക്‌സ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP