Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐ റെയ്ഡ്; പരിശോധന നടക്കുന്നത് മുതിർന്ന ആറ് സിബിഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ

ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐ റെയ്ഡ്; പരിശോധന നടക്കുന്നത് മുതിർന്ന ആറ് സിബിഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐയുടെ വ്യാപക പരിശോധന. ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു രണ്ടു ദിവസമായി പരിശോധനകൾ നടക്കുന്നത്. മുതിർന്ന 6 സിബിഐ ഉദ്യോഗസ്ഥരാണു ദ്വീപിൽ ആദ്യമെത്തിയത്. ഇവരെ സഹായിക്കാൻ ഇന്നലെ 23 സിബിഐ ഉദ്യോഗസ്ഥരും കവരത്തിയിലെത്തി.

ലക്ഷദ്വീപിലെ ഓഫിസുകളുമായി ബന്ധപ്പെട്ടു ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെയും ചില പരാതികളുടെയും പശ്ചാത്തലത്തിലാണു പരിശോധനയെന്നാണു സൂചന. ഓഫിസുകളിലെത്തി മുൻ വർഷങ്ങളിലെയുൾപ്പെടെ ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരോടു ചോദ്യങ്ങൾ ചോദിക്കുകയുമാണു സിബിഐ സംഘം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP