Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവിധ പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനിടെ പിടിച്ച കിലോകണക്കിന് ലഹരിവസ്തുക്കൾ നശിപ്പിച്ചു

വിവിധ പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനിടെ പിടിച്ച കിലോകണക്കിന് ലഹരിവസ്തുക്കൾ നശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ സിറ്റി പൊലീസിനു കീഴിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു. 62.229 കി.ഗ്രാം. കഞ്ചാവ്, 1865 ഗ്രാം ഹാഷിഷ് ഓയിൽ, 13.18 ഗ്രാം എംഡിഎംഎ എന്നിവയാണ് നശിപ്പിച്ചത്. പുതുക്കാട് ചിറ്റിശ്ശേരി കൈലാസ് ക്ലേ കമ്പനിയുടെ ഫർണസിൽ വച്ചാണ് കത്തിച്ച് കളഞ്ഞത്.

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയാണ് മയക്കുമരുന്നുകൾ നശിപ്പിക്കുന്നതിന് അംഗീകാരം നൽകിയത്. ഇതിന് മുന്നോടിയായി, പിടിച്ചെടുത്ത മയക്കുമരുന്നുകൾ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തി രാസപരിശോധന ഫലം ഉറപ്പു വരുത്തിയിരുന്നു.

തൃശൂർ ടൗൺ ഈസ്റ്റ്, മണ്ണുത്തി, ഒല്ലൂർ, കുന്നംകുളം, റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 9 കേസുകളിൽ ഉൾപ്പെട്ടതാണ് നശിപ്പിക്കപ്പെട്ട കഞ്ചാവ്.

ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. അതിമാരക സിന്തറ്റിക് മയക്കുമരുന്ന് എംഡിഎംഎ പിടികൂടിയത് കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 25 പ്രതികളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP