Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാളകത്ത് നാട്ടുകാരെ കടിച്ച നായ ചത്ത നിലയിൽ; പേ വിഷബാധ കണ്ടെത്തി; പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

വാളകത്ത് നാട്ടുകാരെ കടിച്ച നായ ചത്ത നിലയിൽ; പേ വിഷബാധ കണ്ടെത്തി; പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം വാളകത്ത് നാട്ടുകാരെ ആക്രമിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ട നായയെ വാളകം ഗ്രാമപഞ്ചായത്ത്, മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേ വിഷബാധ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പും മൃഗസംരകഷണവകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.

വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് കടാതി എന്നിവിടങ്ങളിലെ പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്. ഇത്ര തന്നെ വളർത്തുമൃഗങ്ങളും നായയുടെ അക്രമത്തിനിരയായി. ഭീതി വിതച്ച് അലഞ്ഞുതിരിഞ്ഞ നായയെ ഒടുവിൽ റാക്കാട് ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. പേ വിഷബാധയുണ്ടോയെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധന നടത്തി. ഇതിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്ത് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി.

നായകളുടെ കടിയേറ്റയാളുകളെ ആരോഗ്യവകുപ്പും വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണവകുപ്പും നിരീക്ഷിക്കുന്നുണ്ട്. പ്രദേശവാസികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നു. അതേസമയം ചത്തുപോയ നായയിൽ നിന്നും മറ്റുള്ളവയ്ക്ക് പേ വിഷബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായകളെയെല്ലാം പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP