Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രഞ്ജി ട്രോഫി ഫൈനൽ: സെഞ്ചുറിയുമായി യാഷ് ദുബെയും ശുഭം എസ് ശർമ്മയും; മുംബൈയ്ക്ക് എതിരെ തിരിച്ചടിച്ച് മധ്യപ്രദേശ്; ലീഡിനരികെ; മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 368 റൺസ്

രഞ്ജി ട്രോഫി ഫൈനൽ: സെഞ്ചുറിയുമായി യാഷ് ദുബെയും ശുഭം എസ് ശർമ്മയും; മുംബൈയ്ക്ക് എതിരെ തിരിച്ചടിച്ച് മധ്യപ്രദേശ്; ലീഡിനരികെ; മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 368 റൺസ്

സ്പോർട്സ് ഡെസ്ക്

ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡിനരികെ മധ്യപ്രദേശ്. മുംബൈയുടെ 374 റൺസ് പിന്തുടരുന്ന മധ്യപ്രദേശ് മൂന്നാം ദിവസത്തെ കളി നിർത്തുമ്പോൾ 123 ഓവറിൽ മൂന്ന് വിക്കറ്റിന് 368 റൺസ് എന്ന നിലയിലാണ്.

ലീഡിനായി മധ്യപ്രദേശിന് ഏഴ് റൺസ് കൂടി മതി. 67* റൺസുമായി രജത് പടിദാറും, 11* റൺസെടുത്ത് ക്യാപ്റ്റൻ ആദിത്യ ശ്രീവാസ്തവയുമാണ് ക്രീസിൽ. മധ്യപ്രദേശിന് ഒന്നാം ഇന്നിങ്‌സിൽ ഓപ്പണർ യാഷ് ദുബെ, മൂന്നാമൻ ശുഭം എസ് ശർമ്മ എന്നിവരുടെ സെഞ്ചുറികളാണ് കരുത്തായത്. ദുബെ 336 പന്തിൽ 133ഉം ശർമ്മ 215 പന്തിൽ 116 റൺസുമെടുത്തു. വിക്കറ്റ് കീപ്പർ ഹിമാൻഷു മാൻത്രി 31 റൺസിൽ പുറത്തായി.

നാലാം വിക്കറ്റിൽ ലീഡ് പ്രതീക്ഷയോടെ ബാറ്റ് വീശുകയാണ് രജത് പടിദാറും ആദിത്യ ശ്രീവാസ്തവയും. പടിദാർ 106 പന്തിൽ 67* ഉം ആദിത്യ ശ്രീവാസ്തവ 33 പന്തിൽ 11* ഉം റൺസുമായാണ് ക്രീസിൽ നിൽക്കുന്നത്. തുഷാർ ദേശ്പാണ്ഡെയും ഷാംസ് മലാനിയും മൊഹിത് അവാസ്തിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ മുംബൈ ഒന്നാം ഇന്നിങ്‌സിൽ മോശമല്ലാത്ത സ്‌കോർ പടുത്തുയർത്തിയത് സീസണിൽ വിസ്മയ ഫോമിലുള്ള സർഫറാസ് ഖാന്റെ സെഞ്ചുറി മികവിലായിരുന്നു. 243 പന്ത് നേരിട്ട സർഫറാസ് 13 ഫോറും രണ്ട് സിക്‌സും സഹിതം 134 റൺസെടുത്തു.

ഇതോടെ മുംബൈ 127.4 ഓവറിൽ 374-10 എന്ന സ്‌കോറിലെത്തി. 78 റൺസെടുത്ത ഓപ്പണർ യശ്വസി ജയ്‌സ്വാളാണ് മുംബൈയുടെ രണ്ടാമത്തെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ പൃഥ്വി ഷാ 47 റൺസ് നേടി. മധ്യപ്രദേശിനായി ?ഗൗരവ് യാദവ് നാലും അനുഭവ് അഗർവാൾ മൂന്നും സരാൻഷ് ജെയ്ൻ രണ്ടും കുമാർ കാർത്തികേയ ഒന്നും വിക്കറ്റ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP