Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശേരി നഗരത്തിൽ വൻ തീപിടിത്തം: ഹോട്ടൽ കത്തിനശിച്ചു, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം; വൻ അപകട ഭീഷണി ഒഴിവാക്കി

തലശേരി നഗരത്തിൽ വൻ തീപിടിത്തം: ഹോട്ടൽ കത്തിനശിച്ചു, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം; വൻ അപകട ഭീഷണി ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: കാലവർഷം ശക്തി പ്രാപിക്കുന്നതിനിടെ തലശേരി നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ തീപിടിച്ചു കത്തിനശിച്ചത് ജനങ്ങളിൽ പരിഭ്രാന്തിപരത്തി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഹോട്ടലിലുണ്ടായിരുന്ന ഉപകരണങ്ങൾ മുഴുവൻ കത്തിനശിച്ചിട്ടുണ്ട്. തലശേരി പുതിയ ബസ് സ്റ്റാൻഡിലുണ്ടായ വൻതീപിടിത്തം ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളുടെ ശ്രമഫലമായി അണച്ചത്.

നഗരഹൃദയത്തിലെ മണവാട്ടി കോംപ്ളക്സിൽ പ്രവർത്തിക്കുന്ന കേവിസ് അറേബ്യൻ ഹട്ട് ഹോട്ടലാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. പുതിയ ബസ് സ്റ്റാൻഡിൽ പെട്രോൾ പമ്പിന് സമീപമാണ് ഈ ഹോട്ടൽ. സമീപമുള്ള കെട്ടിടങ്ങളിൽ തീപടരുന്നതിന് മുൻപ് തലശേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തീയണച്ചതിനാൽ വൻഅപകട ഭീഷണി ഒഴിവായി. ഹോട്ടലിന് സമീപത്തുള്ള മെഡിക്കൽ ഷോപ്പിനും തീപടർന്നിട്ടുണ്ട്. മെഡിക്കൽ ഷോപ്പിന്റെ ബോർഡ് പൂർണമായും കത്തിനശിച്ചു.

തലശേരിയിൽ നിന്നും കൂടാതെ പാനൂരിൽ നിന്നും ഒരു ഫയർഫോഴ്സ് യൂനിറ്റ് കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു., നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് തലശേരി പഴയ ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന ഫയർഫോഴ്്സ് യൂനിറ്റ് അതിവേഗം സ്ഥലത്തെത്തിയത്. തലശേരി പുതിയ ബസ് സ്റ്റാൻഡിനരികെ കോഴിക്കോട്് റോഡിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.തീപിടിത്തമുണ്ടായ ഹോട്ടലിന് മുൻപിൽ ഒരു പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്.

ഇതുകൂടാതെ ഒട്ടനവധി കടകളും ഇതിന് തൊട്ടടുത്തായി പ്രവർത്തിക്കുന്നുണ്ട്. ഷോർട്ട് സർക്യട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മാസങ്ങൾക്കു മുൻപ് തലശേരി നാരങ്ങാപ്പുറത്തും ഇതിന് സമാനമായ തീപിടിത്തമുണ്ടായിരുന്നു. പച്ചക്കറി മാർക്കറ്റ് കത്തിനശിച്ച് അന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. തലശേരി പൊലിസ് സ്ഥലത്തെത്തി ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിവ്രമറിഞ്ഞ് ജനപ്രതിനിധികളടങ്ങുന്നവർ സ്ഥലത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP