Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെഹ്‌റയുടെ ഭാര്യ ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുുന്ന കാലത്ത് അനുമതിയില്ലാതെ വിന്യസിച്ചത് 18 പൊലീസുകാരെ; ബെഹ്‌റയുടെ അനധികൃത നിയമനം വഴി സർക്കാരിന് നഷ്ടം ഒരു കോടി 70 ലക്ഷം രൂപ; പണം നൽകാനാവില്ലെന്ന് ടെക്‌നോ പാർക്ക്: വിശദീകരണം തേടി എ.ജി

ബെഹ്‌റയുടെ ഭാര്യ ടെക്‌നോപാർക്കിൽ ജോലി ചെയ്തിരുുന്ന കാലത്ത് അനുമതിയില്ലാതെ വിന്യസിച്ചത് 18 പൊലീസുകാരെ; ബെഹ്‌റയുടെ അനധികൃത നിയമനം വഴി സർക്കാരിന് നഷ്ടം ഒരു കോടി 70 ലക്ഷം രൂപ; പണം നൽകാനാവില്ലെന്ന് ടെക്‌നോ പാർക്ക്: വിശദീകരണം തേടി എ.ജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ ഡിജിപി ലോകനാഥ് ബഹറയുടെ ഭാര്യ ജോലി ചെയ്തിരുന്ന കാലത്ത് ടെക്‌നോപാർക്കിൽ സർക്കാർ അനുമതിയില്ലാതെ അധികമായി വിന്യസിച്ചത് 18 വനിതാ പൊലീസുകാരെ. ലോക്‌നാഥ് ബെഹ്‌റ തന്നെയാണ് 2017 മുതൽ 2021 വരെ വനിതാ പൊലീസുകാരെ ടെക്‌നോ പാർ്ക്കിൽ അനധികൃതമായി നിയമിച്ചത്. എന്നാൽ ഇപ്പോൾ ഇത് വിവാദമായിരിക്കുകയാണ്. ടെക്‌നോപാർക്കിൽ അധികം പൊലീസിനെ വിന്യസിച്ച് സർക്കാറിന് നഷ്ടമുണ്ടാക്കിയതിൽ അക്കൗണ്ടന്റ് ജനറൽ പൊലീസിനോട് വിശദീകരണം തേടി.

അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരിൽ നിന്നും ഈടാക്കുമെന്നാണ് എ.ജിയുടെ ചോദ്യം. അതേസമയം തങ്ങളോട് ചർച്ച ചെയ്യാതെ നിയമിച്ച പൊലീസുകാർക്കുള്ള വേതനം നൽകാനാവില്ലെന്ന് ടെക്‌നോപാർക്ക് അധികൃതരും അറിയിച്ചു. ഓാരോ സ്ഥാപനങ്ങളിലും പൊലീസ് സുരക്ഷ നൽകുമ്പോൾ ആ സ്ഥാപനത്തിൽ നിന്നും പണം വാങ്ങി സുരക്ഷ നൽകാനായിരുന്നു പൊലീസിന് കീഴിൽ സ്റ്റേറ്റ് ഇൻഡ്രസിട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിച്ചത്. സുരക്ഷ നിൽക്കുന്ന പൊലീസുകാരുടെ ചെലവ് ആ സ്ഥാപനം ഏറ്റെടുക്കണമെന്ന് സ്ഥാപനത്തിന്റെ മേധാവിയും എസ്‌ഐ.എസ്.എഫ് കമാണ്ടൻന്റും തമ്മിൽ ധാരണപത്രം ഒപ്പിടും. എന്നാൽ ഈ 18 പൊലീസുകാരെയും ഇത്തരം ഒരു ധാരണ ഉണ്ടാക്കാതെയാണ് ടെക്‌നോപാർക്കിൽ നിയമിച്ചത്.

നിലവിൽ ടെക്‌നോപാർക്കിന് സുരക്ഷ നൽകുന്ന 22 പൊലീസുകാരുടെ ചെലവ് ടെക്‌നോപാർക്ക് ഇപ്പോഴും സർക്കാരിന് നൽകുന്നുണ്ട്. പക്ഷെ 2017 മുതൽ 2021 വരെ സർക്കാർ അനുമതി ഇല്ലാതെ ധാരണാപത്രത്തിന് പുറത്ത് 18 വനിതാ പൊലീസുകാരെ ലോക്‌നാഥ് ബെഹറ നിയോഗിക്കുകയായിരുന്നു. ഇതിനെതിരെയാണ് എജി വിശദീകരണം തേടിയത്. ടെക്‌നോപാർക്കും പൊലീസുമായുള്ള ധാരണ പത്രത്തിൽ 22 പൊലീസുകാരുടെ സേവനമാണ് വിട്ടു നൽകിയത്. ഇതിന് പുറമേ ഡിജിപി വിന്യസിച്ച 18 പേർക്ക് നൽകേണ്ട ശമ്പളമായ ഒരു കോടി 70 ലക്ഷം രൂപ നൽകാനാവില്ലെന്ന് ടെക്‌നോപാർക്ക് അറിയിച്ചിട്ടുണ്ട്. ഈ നഷ്ടത്തിൽ വിശദീകരണം തേടിയാണ് ബാറ്റാലിയൻ എഡിജിപിക്ക് എ.ജി. കത്ത് നൽകിയത്.

മുൻ ഡിജിപിയുടെ നിയമനത്തിൽ എജിയുടെ വിശദീകണം വന്നാൽ വെട്ടിലാകുമെന്നറിയാവുന്ന ഇപ്പോഴത്തെ ഡിജിപി അനിൽ കാന്ത് നേരത്തെ തന്നെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എജിയുടെ വിമർശനത്തിൽ നിന്നും രക്ഷപ്പെടാൻ സേനക്കുണ്ടായ നഷ്ടം സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അധികമായി പൊലീസിനെ നിയമിച്ചവരിൽ നിന്നും ഈടാക്കാൻ നിർദ്ദേശക്കുകയോ ആണ് സർക്കാരിന് മുന്നിലെ വഴികൾ. അതേസമയം ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യത്തിൽ ഒരു വിശദീകരണവും നൽകിയിട്ടില്ല,

വനിതാ ബറ്റാലയിൻ നിന്നും 18 പേരെ ഡെപ്യൂട്ടേഷനിൽ എസ്‌ഐഎസ്എഫിന്റെ ഭാഗമായി ടെക്‌നോപാർക്കിൽ വിന്യസിക്കുമ്പോൾ ഇവരുടെ ശമ്പളം ടെക്‌നോപാർക്കിൽ നിന്നും ഉറപ്പാക്കേണ്ടതായിരുന്നു. ഈ ചട്ടവും പാലിച്ചില്ല. കെട്ടിടം വച്ചതിലും വാഹനം വാങ്ങിയതിലും വെടിയുണ്ടകൾ കാണാതായതിലും ഉൾപ്പെടെ ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തുണ്ടായ വീഴ്ചകൾ ചൂണ്ടികാട്ടി എജി നേരത്തെ നിശിത വിമർശനമാണ് ഉന്നയിച്ചത്. അന്ന് പക്ഷെ സർക്കാർ ഉന്നതതലസമിതിയെ നിയോഗിച്ച എജിയുടെ കണ്ടെത്തൽ തള്ളി ബെഹ്‌റയെ ന്യായീകരിക്കുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP