Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സരിത എസ് നായരാണ് വിളിക്കുന്നത്.. നിങ്ങൾ കേസ് തോറ്റുപോകും.. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലിൽ ഇടപെടാം'; ബാലഭാസ്‌കറിന്റെ മരണത്തിൽ നിയമസഹായം വാഗ്ദാനം ചെയ്ത് പിതാവിന് സരിതയുടെ ഫോൺകോൾ; ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവർക്ക് എങ്ങനെ അറിയാമെന്ന് പിതാവിന്റെ ചോദ്യം; വിളിച്ചത് താനെന്ന് സരിതയും

'സരിത എസ് നായരാണ് വിളിക്കുന്നത്.. നിങ്ങൾ കേസ് തോറ്റുപോകും.. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലിൽ ഇടപെടാം'; ബാലഭാസ്‌കറിന്റെ മരണത്തിൽ നിയമസഹായം വാഗ്ദാനം ചെയ്ത് പിതാവിന് സരിതയുടെ ഫോൺകോൾ; ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവർക്ക് എങ്ങനെ അറിയാമെന്ന് പിതാവിന്റെ ചോദ്യം; വിളിച്ചത് താനെന്ന് സരിതയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായർ നടത്തിയ ഇടപെടൽ വിവാദത്തിൽ. സരിത എസ് നായർ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ടതായി പിതാവ് ഉണ്ണി ആരോപിച്ചു. മാധ്യമങ്ങളോടാണ് ബാലഭാസ്‌ക്കറിന്റെ പിതാവ് ഇക്കാര്യം പറഞ്ഞത്. 'ഞാൻ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങൾ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലിൽ ഇടപെടാമെന്ന് ഫോണിൽ വിളിച്ച സ്ത്രീ പറഞ്ഞതായും അവർ പറഞ്ഞു.

ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവർ പറഞ്ഞതെന്ന് ബാലഭാസ്‌കറിന്റെ പിതാവ് വ്യക്തമാക്കി. എങ്ങനെ കേസ് തോൽക്കുമെന്ന് താൻ ചോദിച്ചപ്പോൾ അതൊക്കെ തനിക്ക് അറിയാമെന്നും അവർ വ്യക്തമാക്കി. മുമ്പ് വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി പ്രതികരിച്ചു. കേസിൽ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂട. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവർക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റേത് അപകട മരണമാണ് എന്നതായിരുന്നു സിബിഐ കണ്ടെത്തൽ. സിബിഐ കോടതി ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് അപ്പീൽ നൽകിയിരുന്നു. അതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്. ബാലഭാസ്‌കറിന്റെ പിതാവിനെ വിളിച്ച സരിത താൻ തന്നെയാണ് സോളാർ കേസിൽ ആരോപണ വിധേയയായിട്ടുള്ള സരിത എസ്.നായർ സ്ഥിരീകരിച്ചു. നിയമസഹായം നൽകാനാണ് വിളിച്ചതെന്ന് സരിത പറഞ്ഞു.

'ഞാനാണ് ബാലാഭാസ്‌കറിന്റെ പിതാവിനോട് സംസാരിച്ചത്. വർഷങ്ങൾക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓർക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസിൽ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാൻ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ അപ്പീൽ തള്ളുകയാണെങ്കിൽ എന്റെ അഭിഭാഷകൻ മുഖേന മേൽകോടതിയിൽ സഹായിക്കാമെന്നാണ് ഞാൻ പറഞ്ഞത്. അത് എങ്ങനെയാണ് ദുരൂഹമാകുന്നതെന്ന് തനിക്കറിയില്ല' സരിത പറഞ്ഞു.

വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് താൻ പറഞ്ഞിട്ടില്ല. മേൽകോടതിയിൽ പോകുകയാണെങ്കിൽ തന്റെ അഭിഭാഷകൻ സഹായിക്കാമെന്ന ഉപദേശം മാത്രമാണ് നൽകിയിട്ടുള്ളത്. മുമ്പ് വിളിച്ചപ്പോഴും ഇപ്പേൾ വിളിച്ചപ്പോഴും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഇവിടുത്തെ അഭിഭാഷകനുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്നറിയില്ലെന്നും സരിത കൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP