Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു: രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഇഡി

നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു: രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഇഡി

സ്വന്തം ലേഖകൻ

ഡൽഹി : ഇ ഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. ചോദ്യം ചെയ്യലിനിടെ താൻ ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞു. രാഹുൽ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. എന്നാൽ തന്റെ ഊർജ്ജത്തിൽ ഉദ്യോഗസ്ഥർ അത്ഭുതം പ്രകടിപ്പിച്ചെന്നാണ് രാഹുൽ അവകാശപ്പെട്ടിരുന്നത്. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വാദം തള്ളി ഇഡി രംഗത്തെത്തിയത്.

ഇന്നലെ മാത്രം 12 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്.

അതേസമയം ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും അഗ്നിപഥിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും.

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP