Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശങ്കു ടി ദാസിന്റെ ബൈക്ക് ഇടിച്ചത് രണ്ടു യുവാക്കൾ സഞ്ചരിച്ച മറ്റൊരു വാഹനത്തിലോ? മറ്റൊരു വണ്ടി ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു കയറാൻ സാധ്യതയെന്നും സൂചനകൾ; ദുരൂഹതയുണ്ടെങ്കിലും തൽകാലം ആശങ്ക പരത്തുന്ന രീതിയിൽ ബിജെപി നേതൃത്വം പ്രതികരിക്കില്ല; ആന്തരിക രക്തസ്രാവമുള്ളത് കരളിൽ; നേതാവ് ബോധം വീണ്ടെടുത്തില്ല; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥനകൾ

ശങ്കു ടി ദാസിന്റെ ബൈക്ക് ഇടിച്ചത് രണ്ടു യുവാക്കൾ സഞ്ചരിച്ച മറ്റൊരു വാഹനത്തിലോ? മറ്റൊരു വണ്ടി ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു കയറാൻ സാധ്യതയെന്നും സൂചനകൾ; ദുരൂഹതയുണ്ടെങ്കിലും തൽകാലം ആശങ്ക പരത്തുന്ന രീതിയിൽ ബിജെപി നേതൃത്വം പ്രതികരിക്കില്ല; ആന്തരിക രക്തസ്രാവമുള്ളത് കരളിൽ; നേതാവ് ബോധം വീണ്ടെടുത്തില്ല; ശങ്കു ടി ദാസിന് വേണ്ടി പ്രാർത്ഥനകൾ

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: ശങ്കു ടി ദാസിനുണ്ടായ അപകടത്തിൽ ദുരൂഹത തുടരുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ശങ്കു സഞ്ചരിച്ചിരുന്ന ബൈക്ക് അസാധാരണമായ രീതിയിൽ മറ്റൊരു ബൈക്കിൽ ഇടിച്ചുവെന്നാണ് മറുനാടന് ലഭിച്ച സൂചന. ഈ ബൈക്കിൽ രണ്ട് യുവാക്കളുണ്ടായിരുന്നു. ഇവർക്കും സാരമായി പരിക്കേറ്റുവെന്നും പറയുന്നു. എന്നാൽ സമ്പൂർണ്ണ ദുരൂഹതകളാണ് ആ അപകടത്തിൽ ഇപ്പോഴുമുള്ളത്. ശങ്കുവന്റെ ബൈക്ക് ഇടിച്ച വാഹനത്തേയും യുവാക്കളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

എന്നാൽ ശങ്കുവിന്റെ വാഹനത്തെ മറ്റൊരു വാഹനം ഇടിച്ചു തെറുപ്പിച്ച ശേഷം ബൈക്കിൽ ഇടിച്ചതാണോ എന്ന സംശയവും സജീവമാണ്. അപകടത്തിന് മുമ്പ് സ്‌ഫോടനം ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞതായി ജന്മഭൂമിയും റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ തൽകാലം സംശയമുണ്ടാകുന്ന തരത്തിലെ പ്രതികരണങ്ങൾ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന പ്രതികരണം വേണ്ടെന്നതാണ് അവരുടെ നിലപാട്. അതേസമയം, ഓഫീസിൽ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണു സോഷ്യൽ മീഡിയ സംസാരം.

ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുന്നല്ലൂരിൽ വെച്ച് രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ശങ്കുവിന്റെ ജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് വാര്യർ ചുമതലപ്പെടുത്തിയിരുന്നത്. ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായ ശങ്കു ടി. ദാസിന്റെ അപകടത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ആശ്വാസത്തിന് വകയുള്ള വാർത്തകൾ കിട്ടുന്നുണ്ട്.... ഇന്നലെ രാത്രി 11.30 യ്ക്ക് സന്ദീപ് വാര്യർ വിളിച്ച് വിവരം പറയുംബോൾ തുടങ്ങിയ ടെൻഷനാണ്.... ബോധമില്ലാത്തതുകൊണ്ട് head injury എന്ന് കരുതിയിരുന്നു.... BP low ആകുന്നത് കാരണം internal bleeding ഉറപ്പിച്ചിരുന്നു... അത് തലയിലാണെന്നാണ് കരുതിയത്... രാവിലെയാണ് ലിവറിനാണ് എന്ന് അറിഞ്ഞത്.... ഇപ്പോൾ key hole procedure നടക്കുന്നു... അതിന്റെ അർത്ഥം affected area ഡോക്ടർസ് കണ്ടെത്തി എന്നാണ്... അത് നല്ല ലക്ഷണമാണ് എന്നാണ് feedback.... Still critical ആണ്.... ഏവരുടെയും പ്രാർത്ഥനകളുണ്ടാകണം.... ദുരൂഹതയൊക്കെ പിന്നെ ചർച്ച ചെയ്യാം... പലതും പൊലിപ്പിച്ച വാർത്തകളാണ്.... പൂർണ്ണമായും വിശ്വസിക്കരുത്.....-ഇതാണ് സോഷ്യൽ മീഡിയയിൽ എത്തിയ മറ്റൊരു കുറിപ്പ്. അതിനിടെ താൻ ചത്തോ എന്ന് ശങ്കു ടി ദാസിന്റെ ഫെയ്‌സ് ബുക്ക് പേജിൽ ഒരു കമന്റും എത്തി. ഇതിൽ പിടിച്ചും ചർച്ച സജീവമാണ്.

ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്കാണ് അപകടം. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരിൽ വച്ചാണ് ശങ്കു ടി ദാസിന് അപകടമുണ്ടായത്. അപകടകാരണം ഇപ്പോഴും അജ്ഞാതമാണ്. ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിന്റെ ശബ്ദം കേൾക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ടെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട്, ഒരു ബിജെപി പ്രവർത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന്റെ സ്‌കാനിങ്ങിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.

ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ്. നിരവധി രാഷ്ട്രീയ ശത്രുക്കൾ ശങ്കുവിനുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP