Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓങ് സാങ് സ്യൂചി ഏകാന്ത തടവിൽ; നിയമം അനുശാസിക്കുന്ന നടപടിയെന്ന് വിശദീകരിച്ച് സൈന്യം

ഓങ് സാങ് സ്യൂചി ഏകാന്ത തടവിൽ; നിയമം അനുശാസിക്കുന്ന നടപടിയെന്ന് വിശദീകരിച്ച് സൈന്യം

സ്വന്തം ലേഖകൻ

നെയ്പിഡോ: മ്യാന്മാറിലെ മുൻ ഭരണാധികാരി ഓങ് സാങ് സ്യൂചിയെ വീട്ടുതടങ്കലിൽനിന്ന് ഏകാന്ത തടവിലേക്കുമാറ്റി. തലസ്ഥാനമായ നെയ്പിഡോയിലുള്ള ജയിലിക്കാണ് സൂചിയെ മാറ്റുക എന്ന് സൈനിക ഭരണകൂടത്തിന്റെ വക്താവ് സോ മിൻ തുൻ പറഞ്ഞു. നിയമം അനുശാസിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

സമാധാനത്തിന് നൊബേൽ പുരസ്‌കാരം നേടിയിട്ടുള്ള സ്യൂചി കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിനാണ് അറസ്റ്റിലായത്. ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട് സ്യൂചിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാരിനെ സൈന്യം അട്ടിമറിക്കുകയും അധികാരം കയ്യിലെടുക്കുകയുമായിരുന്നു.. ആസമയത്ത് തലസ്ഥാനത്തെ വസതിയിലാണ് സ്യൂചിയെ തടവിലാക്കിയത്. പിന്നീട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ പരിചാരകരെ അനുവദിച്ചിരുന്നതായാണ് റിപ്പോർട്ട്.

ഔദ്യോഗികരഹസ്യങ്ങൾ ചോർത്തൽ, അഴിമതി തുടങ്ങി ഒട്ടേറേ കേസുകൾ സൈന്യം സ്യൂചിക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇതിൽ രണ്ടുകേസുകളിലായി 11 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. രഹസ്യമായാണ് വിചാരണ നടത്തിയത്. പത്ത് അഴിമതി കേസുകളിൽകൂടി വിധി വരാനുമുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചവയാണെന്നും നിരപരാധിത്വം തെളിയിക്കാൻ അവസരം നിഷേധിച്ചുവെന്നും സ്യൂചിയെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തുന്നു.

മുൻ സൈനിക ഭരണകാലത്ത് 15 വർഷം തടവിൽ കഴിഞ്ഞതോടെയാണ് ഓങ് സാങ് സ്യൂകി ജനാധിപത്യവാദികളുടെ നായികയായത്. അക്കാലത്ത് കൂടുതലും വീട്ടുതടങ്കലിൽതന്നെയായിരുന്നു. മോചിതയായശേഷം രാഷ്ട്രീയത്തിൽ സജീവമായി. 2015-ൽ മ്യാന്മറിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്യൂചിയുടെ പാർട്ടി വിജയിച്ചു. കാൽ നൂറ്റാണ്ടിനിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്. അധികാരത്തിലിരിക്കെ റോഹിങ്ക്യൻ വിരുദ്ധ സൈനിക നടപടികളെ എതിർക്കാതിരുന്നത് സ്യൂചിയുടെ പ്രതിച്ഛായക്ക് കാര്യമായ മങ്ങലേൽപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP