Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഹി കോടതിയിലെ സീലിങ്ങ് അടർന്ന് വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മാഹി കോടതിയിലെ സീലിങ്ങ് അടർന്ന് വീണു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

മയ്യഴി: മാഹി കോടതിയുടെ താഴത്തെ നിലയിലുള്ള കോൺക്രീറ്റ് സീലിങ്ങ് അടർന്ന് വീണു. വൻ അപകടമാണ് ഭാഗ്യം കൊണ്ട് മാത്രം ഒഴിവായത്. കോടതി നടപടികൾ നടക്കവെ വ്യാഴാഴ്‌ച്ച രാവിലെ 10.40നാ ണ് വലിയ ശബ്ദത്തോടെ പ്രവേശന കവാടത്തിന് മുകളിലുള്ള കോൺക്രീറ്റ് ചീളുകൾ വരാന്തയിൽ അടർന്ന് വീണത്.തൊട്ടടുത്ത ഭാഗത്തും ചീളുകൾ അടർന്ന് കിടപ്പുണ്ട്.

കോടതി നിറയെ ആളുകളുള്ള സമയത്താണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാലപ്പഴക്കമുള്ള കെട്ടിടത്തിലെ അപകടാവസ്ഥയിലുള്ള മേൽ പാളികൾ മുഴുവൻ അടർ ത്തിമാറ്റി നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP