Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മട്ടന്നൂർ വനിതാ ഹോസ്റ്റലിൽ നിന്നും കടന്നു കളഞ്ഞ മൂന്ന് പെൺകുട്ടികളെ പൊലിസ് കണ്ടെത്തി; ഹോസ്റ്റലിലെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ വീട്ടിൽ പോകാൻ ഒരുങ്ങിയതെന്ന് പെൺകുട്ടികൾ

മട്ടന്നൂർ വനിതാ ഹോസ്റ്റലിൽ നിന്നും കടന്നു കളഞ്ഞ മൂന്ന് പെൺകുട്ടികളെ പൊലിസ് കണ്ടെത്തി; ഹോസ്റ്റലിലെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ വീട്ടിൽ പോകാൻ ഒരുങ്ങിയതെന്ന് പെൺകുട്ടികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള മട്ടന്നൂർ വനിതാ ഹോസ്റ്റലിൽ നിന്നും വിട്ടുകളഞ്ഞ മൂന്ന് പെൺകുട്ടികളെ പൊലിസ് ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി. മട്ടന്നൂർ സി. ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പൊലിസ് കണ്ടെത്തിയത്. ഹോസ്റ്റലിൽ പാർപ്പിച്ചിരുന്ന 17,19 വയസുള്ള പെൺകുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഹോസ്റ്റലിൽ നിന്നും കാണാതായത്. ഉടൻ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണമാരംഭിക്കുകയായിരുന്നു.

ഉരുവച്ചാലിൽ നിന്നും മൂന്ന് പെൺകുട്ടികൾ ബസിൽ കയറി പോകുന്നതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതു തെറ്റായ വിവരമാണെന്ന് പിന്നീട് മനസിലാവുകയായിരുന്നു.ഇതുതെറ്റായ വിവരമാണെന്ന് മനസിലാക്കിയ പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയ പൊലിസ് ഹോസ്റ്റലിന് സമീപത്തെ ബസ് വെയിറ്റിങ് ഷെൽട്ടറിന് പുറകിൽ പെൺകുട്ടികളെ ഒളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹോസ്റ്റലിലെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ വീട്ടിലേക്ക് പോകാനാണ്ഇറങ്ങിയതെന്നാണ് ഇവർ പൊലിസിനോട് പറഞ്ഞത്. ഹോസ്റ്റലിലെ ചുറ്റുമതിൽ ചാടിക്കടന്നാണ് പെൺകുട്ടികൾ റോഡിലിറങ്ങിയതെന്നു പൊലിസ് അറിയിച്ചു. പെൺകുട്ടികളിൽ ഒരാൾ അതുവഴി പോകുന്ന ബൈക്ക് യാത്രികനിൽ നിന്നും ഫോൺവാങ്ങി സ്വന്തം വീട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതായി പൊലിസ് പറഞ്ഞു.

വിവിധ കേസുകളിൽ ഉൾപ്പെടുന്ന പെൺകുട്ടികളെ പാർപ്പിക്കുന്ന ഹോസ്റ്റലാണിത്.ഹോസ്റ്റലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളെ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP