Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുന്നു; ബിജെപിയുടെ അധികാര ദുർവിനിയോഗം ലജ്ജാകരം: സിപിഎം

പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുന്നു; ബിജെപിയുടെ അധികാര ദുർവിനിയോഗം ലജ്ജാകരം: സിപിഎം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ബിജെപി അധികാരശക്തി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

മഹാരാഷ്ട്രയിലെ ശിവസേന എംഎൽഎമാരെ ബിജെപി ഭരണത്തിലുള്ള ഗുജറാത്തിലേയ്ക്കും അസമിലേയ്ക്കും കടത്തിക്കൊണ്ടുപോയത് അപലപനീയമാണ്. രണ്ട് സംസ്ഥാനത്തെയും അധികാരസംവിധാനം ഉപയോഗിച്ചാണ് ബിജെപി ഇത് ചെയ്തത്.

മഹാരാഷ്ട്രയിലെ മഹാസഖ്യ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരായി കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാൻ അധികാരദുർവിനിയോഗം നടത്തുന്നതിനെതിരായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളോടും പിബി ആഹ്വാനം ചെയ്തു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP